ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/ഒട്ടിപ്പോമന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ഒട്ടിപ്പോമന്ത്രം
 ഒരിടത്തൊരിടത്ത് അത് ഒരു കുഞ്ഞൻ വൈറസ് ഉണ്ടായിരുന്നു.  അവൻ കുഞ്ഞ് ആണെങ്കിലും ഒരു ഭീകരൻ ആണ് കേട്ടോ..ഒട്ടിപ്പോ മന്ത്രമാണ് അവന്റെ ആയുധം .ചൈനയിലെ വുഹനിലാണ് അവൻ ജനിച്ചത് .അവന്റെ മുത്തച്ഛനും ഒരു ഭീകരൻ ആയിരുന്നു.  മുത്തച്ഛന്റെ പേരാണ് സാർസ്. മുത്തച്ഛൻ നൽകിയ സമ്മാനമാണ് ഒട്ടിപ്പോ മന്ത്രം എന്ന ആയുധം. ഇതുപയോഗിച്ച്  അവൻ വുഹാനിലെ ചിലരുടെ  ശരീരത്തിൽ  കയറിക്കൂടി. ദിവസങ്ങൾകൊണ്ട്  തന്നെ അവന് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പിറന്നു .പിന്നെ മനുഷ്യർ തമ്മിൽ യുദ്ധമായിരുന്നു. അവന്റെ  ഒട്ടിപ്പോ മന്ത്രത്തെ തോൽപ്പിക്കാൻ ചൈനക്കാർക്ക് കഴിഞ്ഞില്ല. പലരും അവനെ പേടിച്ച് സ്വന്തം  നാടുകളിലേക്ക് പോയി . ഒപ്പം  കുഞ്ഞൻ വൈറസും. ലോകത്തിലെ മിക്ക രാജ്യങ്ങളിലും അവൻ എത്തി . കോവിഡ് -19  എന്ന പേര് ജനങ്ങൾ  അവന് നൽകി .ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിൽ ഇരിപ്പായി .ഒട്ടിപ്പോ മന്ത്രത്തിൻറെ ശക്തി കുറഞ്ഞുതുടങ്ങി. ആളുകൾ ഹാൻഡ് വാഷ് സോപ്പും ഉപയോഗിച്ച് കൈകഴുകാൻ തുടങ്ങിയതോടെ അവൻ ഓരോ ഇടത്തു നിന്നും പുറത്താകാൻ തുടങ്ങി. അവനെ തുരത്താൻ ആയി  മനുഷ്യർ എല്ലാം ഉപേക്ഷിച്ചു. ഒറ്റക്കെട്ടായി പൊരുതുന്ന മനുഷ്യർ അവനെ  തോൽപ്പിക്കുക തന്നെ ചെയ്യും.  ഒറ്റക്കെട്ടായി പൊരുതിയാൽ ഏത്  മഹാമാരിയെയും നാടുകടത്താൻ കഴിയും.ഒരുമിച്ച് പോരാടാം..കൊറോണയെതുരത്താം..ഐകമത്യം മഹാബലം

ആമിൽ എൻ എൻ
3 ടി കെ എം എൽ പി എസ് മാന്ത‍ുര‍ുത്തി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ