ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/ഇതാണോ സാക്ഷര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതാണോ സാക്ഷര കേരളം

മലയാളി പൊളിയാണ്...!
കൈകോർത്തുനിന്ന് പ്രളയത്തെ തോൽപ്പിച്ച മലയാളി...!മലയാളിയോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും കേരളത്തിലെ പിള്ളേരെ കണ്ട് ഭയന്നോടി നിപ്പ വൈറസ്.
മലയാളിടാ...!കൊറോണയേയും തുരത്തി ഓടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു കേരളം.കൊറോണയേയും തുരത്തി വിടും കേരളം.

TikTokഉം വാട്സ്ആപ്പും ഒക്കെ തുറന്നാൽ ഇപ്പോൾ ഇതൊക്കെയേ കാണാറുള്ളൂ.ഇതൊക്കെ കാണുമ്പോൾ കുളിര് കോരും.ഞാനൊരു മലയാളിയായതിനാൽ അഭിമാനവും അഹങ്കാരവും തോന്നും.ഒക്കെ നല്ലതു തന്നെ. ഈ കൊറോണ കാലത്ത് ഇതൊക്കെ വെറും തള്ളുകളായി മാറുകയാണ്.വിദ്യാഭ്യാസമുണ്ടായിട്ട് പോലും നമ്മൾ വെറും വിഡ്ഡികളെ പോലെ പെരുമാറുകയാണ്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോകം തന്നെ വിറങ്ങലടിക്കുമ്പോഴും ഒന്നും തന്നെ ബാധിക്കുന്നതല്ല എന്ന മനോഭാവമാണ് പലർക്കും.
കൊറോണയെ കുറിച്ച് ദിവസവും എന്തൊക്കെ മുന്നറിയിപ്പുകൾ...ബോധവൽക്കരണങ്ങൾ...ഇത്രയൊക്കെ വിശദീകരണം കിട്ടിയിട്ടും രോഗത്തേയും അതിന്റെ പ്രതിരോധ പ്രവർത്തനങ്ങളേയും അതിന്റെ തന്നെ പ്രാധാന്യത്തോടെ കാണാത്തതെന്തുകൊണ്ട്.ഇത് മനസ്സിലാക്കാൻ ഉള്ള വിവരം പോലും ഇല്ലാത്തവരാണോ നമ്മൾ മലയാളികൾ.വിദേശത്തുനിന്നുവരുന്നവർ വീടുകളിൽ തന്നെ കഴിയണമെന്ന് ആവർത്തിച്ച്ആവർത്തിച്ച് പറയുമ്പോഴും നാട്ടിൽ ചുറ്റി നടക്കുന്നവരും നിരീക്ഷണത്തിലിരിക്കേ മുങ്ങുന്നവരുമൊക്കെ വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവരാകാൻ വഴിയില്ല.രോഗത്തിന്റ തീവ്രതയെ പറ്റിയൊക്കെ ഇത്രയും ബോധവത്കരണം നടത്തിയിട്ടും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങളൊന്നും ആരും പാലിക്കുന്നില്ല എന്നതിൽ വിഷമം തോന്നുന്നു.ഇത്രയ്ക്ക് വിഡ്ഢികളാണോ നമ്മൾ?

നമുക്ക് മാത്രമല്ല നമ്മുടെ കുടുംബത്തിനും സമൂഹത്തിനും എന്തിനു നമ്മുടെ രാജ്യത്തെ തന്നെ ഇല്ലാതാക്കാൻ പോകുന്ന ഒരു വൈറസിനെ ചെറുക്കാൻ നമ്മൾ ഒരോരുത്തരും ഒരു പോലെ ശ്രമിച്ചാലേ സാധിക്കൂ എന്ന ഉത്തമബോധ്യമുണ്ടായിട്ടും ഇങ്ങനെ നിരുത്തരവാദിത്തപരമായി പെരുമാറാൻ എങ്ങനെ കഴിയുന്നു...! മറ്റു രാജ്യങ്ങളിൽ നിന്ന് കിട്ടുന്ന മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത് കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണെന്നാണ്.

ഈ സമയത്തും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഒക്കെ പേരിൽ പോരടിക്കുന്നവർ...
എല്ലാ നിർദേശങ്ങളും കാറ്റിൽ പറത്തി ബാറുകൾക്കു മുന്നിൽ ക്യൂ നിൽക്കുന്നവർ...ആരാധനാലയങ്ങളിൽ ആഘോഷങ്ങളിൽ ഒത്തുകൂടുന്നവർ...
ഇതാണോ സാക്ഷരകേരളം...! കൊറോണ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ഓർക്കുക... ആരുടെ രൂപത്തിൽ എന്ന് പോലും നമുക്ക് തിരിച്ചറിയാനാകാത്ത വിധം...!അത് നമ്മളിൽ എത്തുന്നത് വരെ നമ്മൾ ചിന്തിച്ചു തുടങ്ങില്ല.ചിന്തിച്ചു തുടങ്ങുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും...
വിഷമം തോന്നുന്നു നമ്മളോട് തന്നെ സഹതാപം തോന്നുന്നു.ആത്മഹത്യപരമായ കാര്യങ്ങളാണ് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് .ഓരോരുത്തരും ഓർക്കുക നമ്മളുടെ ജീവൻ മാത്രമല്ല അടുത്തുള്ളവന്റെ ജീവനും നിങ്ങളുടെ കയ്യിലാണ് അകലം പാലിക്കുക.സ്വയം സംരക്ഷിക്കുക.മറ്റുള്ളവരേയും...


STAY HOME
STAY SAFE.

ഫിദ ഫാത്തിമ പി
8E ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം