ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/നിഷ്‍കളങ്കതയ‍ുടെ വിജയം(കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
നിഷ്കളങ്കതയുടെ വിജയം
ഒരിക്കൽ ഒരു ഗ്രാമത്തിൽ സുമിത്ര എന്ന് പേരുള്ള പുതപ്പ് വിൽപ്പനക്കാരി ഉണ്ടായിരുന്നു. നല്ല ഭംഗിയുള്ള പുതപ്പുകൾ മാത്രമേ അവളുടെ കൈയിൽ ഉണ്ടായിരുന്നുള്ളു. പുതപ്പ് പോലെ അവളെയും കാണാൻ വളരെ ഭംഗി ആയിരുന്നു.സുമിത്ര നിഷ്കളങ്കയും സത്യസന്ധയും ആയിരുന്നു, തന്നെയുമല്ല അവൾ പാവപ്പെട്ട കുടുംബത്തിലെ സ്ത്രീയും ആയിരുന്നു. അങ്ങനെയിരിക്കെ അവൾ ഓർത്തു "..താൻ മാത്രം എന്തുകൊണ്ട് മറ്റു ഗ്രാമങ്ങളിൽ പോയി പുതപ്പുകൾ വിൽക്കാൻ പറ്റാത്തത് എന്തെന്ന് ". അവൾ അതും ചിന്തിച്ചിരുന്നു. അപ്പോഴാണ് രാമു എന്ന പച്ചക്കറിക്കാരൻ വന്ന് അവളോട്‌ ഇതേ വിഷയം ചോദിച്ചത്. അവൾ കരുതി നാളെത്തന്നെ മറ്റു ഗ്രാമങ്ങളിൽ പോയി പുതപ്പ് വിറ്റു തുടങ്ങാം എന്ന്. അവൾ അടുത്ത ദിവസം പുതച്ചു വിൽക്കാൻ ഇറങ്ങി. പോകുന്ന വഴിയിൽ ഒരു മരചുവട്ടിൽ വൃദ്ധ തണുത്തു വിറച്ചു ധരിക്കാൻ ഒരു വസ്ത്രം പോലും ഇല്ലാതെ കിടക്കുന്നത് അവൾ കണ്ടു.അവൾ പറഞ്ഞു "അയ്യോ പാവം മുത്തശ്ശി, എന്റെ ഒരു പുതപ്പ് അവർക്കു നൽകാം " അവൾ പുതപ്പ് എടുത്തു മുത്തശ്ശിയെ പുതപ്പിച്ചു. ചെറിയൊരു ചൂട് അനുഭവപ്പെട്ടപ്പോൾ ആ മുത്തശ്ശി ഉണർന്നു. എന്നിട്ട് അവളോട്‌ പറഞ്ഞു. "നന്ദിയുണ്ട് മകളെ നിനക്ക് നല്ലത് വരും". സുമിത്ര നിറഞ്ഞ പുഞ്ചിരിയോടെ അവിടെ നിന്നും പോയി. അവൾ പുതപ്പുകൾ വിറ്റു. കൂടുതൽ പണവും അവൾക്കു കിട്ടി. അവളുടെ കൈയിൽ ഉണ്ടായിരുന്ന പുതപ്പ് തീർന്നു. അവൾ വിചാരിച്ചു "തന്റെ കയ്യിലെ പുതപ്പ് തീർന്നല്ലോ ഇനി ആരെങ്കിലും പുതപ്പ് ചോദിച്ചാൽ എന്തു ചെയ്യും?പെട്ടെന്ന് ആരെങ്കിലും പുതപ്പ് ചോദിച്ചു വന്നാലോ? "അപ്പോഴാണ് കുട്ടുവും അമ്മയും അതുവഴി വന്നത്,. എന്റെ മകൻ കുട്ടുവിന് ഏറ്റവും നല്ല പുതപ്പ് നോക്കി തരാൻ കുട്ടുവിന്റെ അമ്മ സുമിത്രയോട് പറഞ്ഞു. നിങ്ങൾ കണ്ടില്ലേ "എന്റെ പുതപ്പ് കുട്ട കാലി ആയിരിക്കുന്നു. ഇനിയും എന്റെ കയ്യിൽ ഒരു പുതപ്പ് പോലും ഇല്ല" സുമിത്ര പറഞ്ഞു. "എന്ത് വിഡ്ഢിത്തം ആണ് പറയുന്നത് ഈ കുട്ടാ കാലി ആയെന്നോ? "കുട്ടുവിന്റെ അമ്മ ചോദിച്ചു. അത് കേട്ട് സുമിത്ര ആകാംഷയോടെ തന്റെ കുട്ടയിലേക്ക് നോക്കിയപ്പോൾ തന്റെ കുട്ടയിൽ മൂന്ന് കെട്ടു പുതപ്പ്. അതിൽ പലതരം പുതപ്പുകൾ.അവൾ പുതപ്പുകൾ വിറ്റു ഉണ്ടാക്കിയ കാശ് കൊണ്ട് ഒരു തുണിക്കട തുടങ്ങി. കുറെ ജോലിക്കാരെയും നിർത്തി. വളരെ പണക്കാരി ആയി തീർന്നു. സുമിത്ര ആ മുത്തശ്ശിയുടെ കാര്യം ഓർത്തു. പിന്നീട് ഉള്ള അവളുടെ ജീവിതം നല്ല നിലയിൽ കടന്നു പോയി.
നയന. എസ്
5എ ഗവ.ജെബിഎസ് വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ