ജി യു പി എസ് പോത്താങ്കണ്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയുടെ അത്യുത്തരഭാഗത്ത് പെരിങ്ങോം-വയക്കര ഗ്രാമ പ‍ഞ്ചായത്തിലെ വയക്കര വില്ലേജിൽ സ്ഥിതിചെയ്യുന്ന ശാലീനസുന്ദരഗ്രാമമായപോത്താംകണ്ടത്തിൽ അറിവിന്റെ കെടാവിളക്കായിനിലകൊ ള്ളുന്ന വിദ്യാലയമാണ് ഗവ.യു.പി.സ്കൂൾ,പോത്താംകണ്ടം.ആശാനെവച്ച് പഠിപ്പിക്കുന്ന രീതിയിലാരംഭിച്ച വിദ്യാലയം 1955ൽ ഡി സ്ട്രിക്ട് ബോഡിന്റെ കീഴിൽ ഏകാധ്യാപകവിദ്യീലയമായിത്തീർന്നു.ആദ്യകാലത്ത് ശ്രീകമ്പിക്കാനത്ത് ചന്തുനായർ എന്നവ്യക്തിയുടെ സ്വകാര്യകെട്ടിടത്തിലായിരുന്നു ഈ വിദ്യാലയം പ്രവർ ത്തിച്ചിരുന്നത് 1956ൽ വെൽഫെയർ കമ്മററിയുടെ പരിശ്രമഫലമായി 50സെന്റ് സ്ഥലംഉദാരമതിയായശ്രീ ടി.എം.വിഷ്ണുനമ്പീശൻ സ്കൂൾ കമ്മററിക്ക് വിട്ടുതരികയും പ്രസ്തുതസ്ഥലത്ത് പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു കെട്ടിടം നാട്ടുകാരുടെ സഹായത്തോടുകൂടി നിർമ്മിക്കുകയും ചെയ്തു.മേൽപ്പറഞ്ഞ സ്ഥലവും കെട്ടിട വും 1964ൽ വരെയ്ക്കും സ്കൂൾ വെൽഫെയർ കമ്മററിയുടെ ഉടമസ്ഥതയിലായിരുന്നു. ആദ്യകാലങ്ങളിൽ സ്കൂൽ സ്ഥാപിക്കുന്നതിന് വളരെത്യാഗങ്ങൾ സഹിച്ച യശശ്ശരീരരായ സർവ്വശ്രീ കെ.പി.ഗോവിന്ദൻ നമ്പീശൻ ,ഏ.ജി. അബ്ദുൾഖാദർ ഹാജി,കാനാകേളു , ടി.എം.കേശവൻ നമ്പീശൻ, കെ.ചന്തുനായർ ,കെ.കണ്ടക്കോരൻ,കോളിയാടൻ കൃഷ്ണൻനായർ,പി.ചന്ദ്രശേഖരൻ ,എം.കു‍ഞ്ഞമ്പുനായർ എന്നിവരെയും കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു.

    1984ൽ യു.പി.സ്കൂളായി ഉയർത്തുകയെന്ന ചിരകാലഭിലാഷം പൂവണിഞ്ഞു.