ജി എൽ പി എസ് മേപ്പാടി/ബാല സഭ
ജി.എൽ.പി.എസ് മേപ്പാടിയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ്ബാണ് ബാലസഭ. എല്ലാ വെള്ളിയാഴ്ചകളിലും3 മണി മുതൽ ഓരോക്ലാസ്സിലും ബാലസഭകൾ കൂടാറുണ്ട്. കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ അനുബന്ധമായി രൂപപ്പെടുന്ന സൃഷ്ടികളും, സർഗ്ഗാത്മക രചനകളും അവതരിപ്പിക്കുവാനുള്ള വേദിയാണ് ഓരോബാലസഭയും. ഓരോകുട്ടിയ്ക്കും ക്ലാസ് മുറികളിൽ പാട്ട്, കഥ, ആസ്വാദനക്കുറിപ്പ്, പ്രസംഗം , കവിത, നാടകം, നൃത്തം തുടങ്ങി വിവിധ കലാ സൃഷ്ടികൾ അവതരിപ്പിക്കുവാൻഅവസരം നൽകുന്നു.ഇതിൽ നിന്നും മികച്ച
സൃഷ്ടികൾ ഉൾപ്പെടുത്തി എല്ലാ മാസത്തിലെയും അവസാനത്തെ വെള്ളിയാഴ്ച 2 മണി മുതൽ 4 മണി വരെ സ്കൂൾ തല ബാലസഭകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും , പ്രകടിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ബാലസഭകൾ വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.