ജി എൽ പി എസ് മണ്ണാംപൊയിൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

മണ്ണാംപൊയിൽ ജി എൽ പി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായ രീതിയിൽ നടത്തപ്പെട്ടു. സ്കൂളും പരിസരവും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തോരണങ്ങളും വർണ്ണക്കടലാസുകളും കുരുത്തോലയും ബലൂണു൦ കൊണ്ട് അലങ്കരിച്ചിരുന്നു. ചെണ്ടമേളവും പ്രവേശനോത്സവ ഗാനവും പരിപാടിക്ക് മാറ്റു കൂട്ടി. ഒന്നാം ക്ലാസിലേക്കു൦ പ്രീ പ്രൈമറിയിലേക്കു൦ ചേർന്ന കുട്ടികളെ ബലൂണുകൾ നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു. സ്കൂളിനടുത്തു തന്നെയുള്ള റിസോഴ്സ് സെൻററിൽ വെച്ച് പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. വാർഡ് മെമ്പറുടെ അസാന്നിധ്യത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുസമദ് എ കെ പരിപാടി ഉദ്ഘാടനം ചെയ്തു. നിത്യ ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. നവാഗതരെ സ്വർണ നിറത്തിനുള്ള കിരീടം അണിയിച്ച് വേദിയിലിരുത്തി. ഓരോ കുട്ടിക്കും ഈ വർഷത്തേക്ക് ആവശ്യമായ പഠന കിറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ അവരെ സ്വയം പരിചയപ്പെടുത്തുകയും പാട്ടുപാടുകയും കഥ പറയുകയും ചെയ്തു. ചടങ്ങിൽ ആശംസകളർപ്പിച്ചുകൊണ്ട് ശ്രീ കെ ടി ബാലൻ മാസ്റ്റർ, ശ്രീ എൻ ശ്രീധരൻ, ശ്രീമതി ജഷിത എന്നിവർ സംസാരിച്ചു. മുംതാസ് ടീച്ചർ ചങ്ങിന് നന്ദി പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു. അതിനുശേഷം രക്ഷിതാക്കൾക്ക് ദീപ ടീച്ചർ രക്ഷാകർതൃ പരിശീലന ക്ലാസ് നൽകി. തുടർന്ന് ക്ലാസ് പി ടി എ യോഗം ചേർന്നു. ഒന്നാം ക്ലാസിൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി ഗണിത ശില്പശാല നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിഭവസമൃദ്ധമായ സദ്യനൽകി.

ചിത്രശാല