ജി എൽ പി എസ് കരിമ്പിൽ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(DPEP) പ്രകാരം 1998ൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 കരിമ്പിൽ പ്രദേശത്ത് ഗവ എൽ പി സ്കൂൾ കരിമ്പിൽ സ്ഥാപിതമായി. കരിമ്പിൽ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു സ്കൂൾ ആരംഭത്തിൽ പ്രവർത്തിച്ചുവന്നത്.
ആദ്യവർഷം മുപ്പത്തിയഞ്ച് കുട്ടികൾ പ്രവേശനം നേടി. അധികം വൈകാതെ തന്നെ ശ്രീ കെ വി ജോൺ കരിപ്പോത്ത് കാട്ടിൽ സംഭാവനയായി നൽകിയ ഒരു ഏക്കർ സ്ഥലത്ത് DPEP ഫണ്ട് ഉപയോഗിച്ച് 4 ക്ലാസ് റൂമും, ഓഫീസ് റൂമും പണികഴിപ്പിച്ച് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.2008-2009 അധ്യയനവർഷത്തിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു.
സർക്കാരിന്റെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെയും സഹായത്തോടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സ്കൂളിന് ഏറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ഈ അധ്യയന വർഷം തുടക്കം കുറിച്ചു