ജി എൽ പിസ്കൂൾ മുണ്ടൂർ /മലയാളത്തിളക്കം
2021- 22 അധ്യയനവർഷത്തിൽ മുണ്ടൂർ
ജി. എൽ. പി .എസിലെ വിദ്യാർത്ഥികളുടെ മലയാള ഭാഷ ശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി ആസൂത്രണം ചെയ്തു. മൂന്ന്, നാല് ക്ലാസ്സുകളിൽ പഠിക്കുന്ന ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. നാല്പതോളം കുട്ടികൾക്ക് ഇതിൻറെ ഭാഗമായി അഞ്ചുപേർ വീതമുള്ള 8 ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പിനും അധ്യാപകർക്ക് ചുമതല നൽകി. രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകിട്ട് മൂന്നര മണി മുതൽ നാലര വരെയും ക്ലാസുകൾ നടത്തി. കഥാ, സംഭാഷണം, പാട്ട്, തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നൽകി . ശിശുകേന്ദ്രീകൃത രീതിയിൽ ക്ലാസുകൾ നടത്തി. കുട്ടികളിൽ പ്രകടമായ ആയ മാറ്റങ്ങൾ മലയാളത്തിളക്കം പരിപാടിയിലൂടെ അനുഭവപ്പെട്ടതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.