ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം ഏറ്റവും വലിയ മരുന്ന്
രോഗപ്രതിരോധം ഏറ്റവും വലിയ മരുന്ന്
ലോകത്താകെ പ്രതിസന്ധിയിലാഴ്ത്തിയ രോഗമാണ് കോവിഡ് 19. നമ്മുടെ കൈകളിലൂടെ അത് നമ്മുടെ ശരീരത്തിലേയ്ക്ക് കയറും. പെട്ടെന്ന് തന്നെ അത് ശരീരത്തിൽ വ്യാപിക്കും. എന്നിട്ട് ഓരോ അവയവങ്ങളെ നശിപ്പിക്കും. നമ്മുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഈ വൈറസ് ഇന്ന് മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നമായി മാറുകയാണ്. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തതിനാൽ പ്രതിരോധം എന്നതാണ് ഏക മാർഗം. അമേരിക്കയിലും സ്പെയിനിലും ഇതിനെ പിടിച്ചു കെട്ടാൻ കഴിയാതെ നിൽക്കുകയാണ്. അതിനാൽ ആ രാജ്യങ്ങളിലെ മരണസംഖ്യയും ദിനംപ്രതി വർദ്ധിച്ചു വരുന്നു. എന്നാൽ നമ്മുടെ രാജ്യം മരണത്തേയും വൈറസിനേയും പിടിച്ചുകെട്ടിക്കൊണ്ടിരിക്കുകയാണ്. കേരളമാകെ ലോക്ക്ഡൗൺ ആചരിക്കുകയാണ്.അതുകഴിഞ്ഞാലും അധികമാരും പുറത്തിറങ്ങരുത്. നമുക്ക് കൊറോണയെ ഈ ലോകത്തു നിന്നും തുടച്ചു നീക്കണം. ഇല്ലെങ്കിൽ നാം അതിനു അടിമപ്പെടേണ്ടി വരും. ലക്ഷണങ്ങളില്ലാതെ തന്നെ കുറെപ്പേർക്ക് കൊറോണ വരുന്നുണ്ട്. അതുകൊണ്ട് എനിക്ക് വരില്ല എന്നു പറഞ്ഞ് പുറത്തിറങ്ങാൻ പാടില്ല. ഈ കൊറോണയും പോകും. അതുകൊണ്ട് നമുക്ക് കൊറോണയുടെ കണ്ണി പൊട്ടിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം