ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതീകസാഹചര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് ബ്ലോക്കുകളിലായി 25 ക്ലാസ്സ് റൂമുകളിലാണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.ആകെയുള്ള 25 ക്ലാസ്സുകളിൽ 24 എണ്ണവും ഹൈടെക് ക്ലാസ്സ് റൂമുകളാണ്. മൊത്തം 1054 കുട്ടികളാണ് ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നത്. മലയാളം(4), ഇംഗ്ലീഷ് (5), ഹിന്ദി(3), സംസ്കൃതം (1), അറബിക്(2), സോഷ്യൽ സയൻസ്(5), ഫിസിക്കൽ സയൻസ്(4),നാച്ചുറൽ സയൻസ്(3), ഗണിതം (5) എന്നിങ്ങനെ 33 ഹൈസ്കൂൾ അധ്യാപകരാണ് നിലവിൽ ഉള്ളത്.ഹൈസ്കൂളിന് 2 ഐ.ടി ലാബുകളാണ് ഉള്ളത്.വാടാനാംകുറുശ്ശി യു.പി വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 540 കുട്ടികൾ പഠിക്കുന്നു. 3 ബ്ലോക്കുകളിലായാണ് ഈ ഡിവിഷനുകൾ പ്രവർത്തിക്കുന്നത്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. യു പി എസ് എ (17), ജൂനിയർ ഹിന്ദി (2), ജൂനിയർ അറബിക് (2) കായികം (1),മ്യൂസിക്(1) എന്നിങ്ങനെ 23 അധ്യാപകർ യു.പി തലത്തിൽ പ്രവർത്തിക്കുന്നു.1998-ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുന്നത്. നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും ഉണ്ട്. രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ്സ് മുറികളിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലായി 500 കുട്ടികൾ പഠിക്കുന്നു. 21 സ്ഥിരം അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ജീവനക്കാരായുണ്ട്. 2018-19 അദ്ധ്യയനവർഷം മുതൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്.