ജി എച്ച് എസ്സ് ശ്രീപുരം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം
ഉദയഗിരി പഞ്ചായത്ത് തല പ്രവേശനോത്സവം ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ
ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2026-ലെ പഞ്ചായത്ത് തല പ്രവേശനോത്സവം ഭംഗിയായി നടന്നു. 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ പ്രാർത്ഥനാ ഗീതത്തോടെ ചടങ്ങുകൾ ആരംഭിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സനീഷ് കുമാർ പി.വി. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സരിത ജോസ് അധ്യക്ഷത വഹിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടെസ്സി ആലുംമൂട്ടിൽ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.നവാഗതർക്ക് ഉദയഗിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പ്രസന്നകുമാർ എൻ.എൻ. ഉപഹാരങ്ങൾ നൽകി സ്വീകരിച്ച് ആശംസകൾ നേർന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി. സിന്ധു തോമസ്, ശ്രീമതി. പ്രീത സുരേഷ്, ശ്രീ. രാജേഷ് വി.ബി., ശ്രീ. ഇമ്മാനുവൽ കോയിക്കൽ എന്നിവരും, പിടിഎ പ്രസിഡന്റ് ശ്രീ. സന്തോഷ് തെക്കേടത്ത്, എസ്.എം.സി. ചെയർമാൻ ശ്രീ. കെ.ആർ. രതീഷ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. ബ്രൂസിലി മൂഴിയിൽ, എന്നിവരും ആശംസകൾ അർപ്പിച്ചു. കൂടാതെ എച്ച്.എസ്.എസ്. സീനിയർ അസിസ്റ്റന്റ് ശ്രീ. ജയരാജൻ എം.വി., എച്ച്.എസ്. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഡിനിമോൾ പി.സി., എച്ച്.എസ്.എസ്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സുമംഗലി സി.എൻ., എച്ച്.എസ്. സ്റ്റാഫ് സെക്രട്ടറി ശ്രീ. സജി പി.ജെ. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുസ്സലാം പി.പി. കൃതജ്ഞത രേഖപ്പെടുത്തി. ഉദയഗിരി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പുതുതായി പ്രവേശനം നേടിയ ശ്രീപുരം സ്കൂളിന് ജനപ്രതിനിധികൾ അനുമോദനമർപ്പിച്ചു.