ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


കൊറോണ നാട്ടിൽ വന്നിടും കാലം
മനുഷ്യൻ എല്ലാരുമൊത്തുചേർന്നു
കാറിലിരുന്ന് രസിച്ചവരെല്ലാം
കാവലിരിപ്പാണ് വീടിനുള്ളിൽ
വ്യത്തിയിൽ വെട്ടിയൊതുക്കാൻ
മുടി വെട്ടുകാരും നാട്ടിലില്ല
മുറ്റത്തെ പ്ലാവിൽ വലി‍‍ഞ്ഞുകയറി
തീറ്റക്ക് വല്ലതും തേടിടുന്നു
ചിക്കനും മട്ടനും ഒന്നുമില്ല
നാളുകൾ അങ്ങനെ കഴിച്ചിടുന്നു
കാറുകൾ ബസ്സുകൾ ഒന്നുമില്ല
എല്ലാം അടങ്ങി നിശബ്ദമായി
തമ്മിലടിയും കൊലയുമില്ല
വണ്ടിയടിച്ച മരണമില്ല
വ്യത്തിയിൽ കയ്യുകൾ സോപ്പിടുവിൻ
കൂട്ടത്തിൽ എല്ലാരേയും സോപ്പ് ഇടീക്കൂ....
 

സന സമീർ സി എച്ച്
7 ജി.എം.യു.പി.സ്കൂൾ മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത