ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025
2024-2025പ്രവർത്തനങ്ങൾ
ജൂൺ 3 പ്രവേശനോത്സവം ബഹുമാനപ്പെട്ട ടൈസൺ മാസ്റ്റർ എം എൽ എ ഉത്‌ഘാടനം ചെയ്തു.
പ്രവേശനോത്സവം 2024-25
ജൂൺ 3 പ്രവേശനോത്സവം ബഹുമാനപ്പെട്ട ടൈസൺ മാസ്റ്റർ എം എൽ എ ഉത്‌ഘാടനം ചെയ്തു.
ക്ലബ്ബ് ഉദ്ഘാടനം
-
ക്ലബ്ബ് ഉദ്‌ഘാടനം 2024-25
June 5 - പരിസ്ഥിതി ദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് വ്യക്ഷത്തെെ നടൽ, PTA പ്രസിഡന്റ് ശ്രി. റാഫിയുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ നിർവ്വഹിക്കുന്നു.
-
പരിസ്ഥിതി ദിനം
വായന ദിനം
അമ്മമാർക്കായുള്ള ക്വിസ് മത്സരം
യോഗ ദിനം
ലഹരി വിരുദ്ധ ദിനം
ജൂലൈ 5 ബഷീർ ദിനം
വിജയോത്സവം
2023-24 അധ്യയനവർഷത്തിൽ പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചുകൊണ്ട് വിജയോത്സവം ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സ്മിത ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്തംഗം ശ്രീമതി സുഗത ശശിധരൻ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട കൈപ്പമംഗലം എം. എൽ. എ. ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനകർമം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് കഴിഞ്ഞ അധ്യയനവർഷത്തിൽ ഉന്നതവിജയം കൈവരിച്ചവരെയും പ്ലസ് ടു തലത്തിൽ 1200 മാർക്കിൽ 1197 മാർക്ക് നേടിയ കുമാരി അനഘയെയും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. കൂടാതെ USS, NCC , സ്പോർട്സ് എന്നിവയിൽ മികവ് തെളിയിച്ചവർക്കും സമ്മാനവിതരണം നടത്തി.വാർഡ് മെമ്പർ കെ ടി മുഹമ്മദ്, സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ റാഫി, ചെസ്സ് അദ്ധ്യാപകൻ രൂപേഷ് മാസ്റ്റർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സബിത, അലൂമിനി വൈസ് പ്രസിഡന്റ് ഇ വി രമേശൻ, സ്കൂൾ സംഗീത അധ്യാപകൻ നൗഷാദ് മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഹനീഫ മാസ്റ്റർ, ഹയർ സെക്കന്ററി അധ്യാപകൻ അനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. മുൻവിദ്യാർത്ഥിനി ഫാത്തിമ റൈസ ഗാനം ആലപിക്കുകയും ശിവനന്ദന വിദ്യാർത്ഥി പ്രതിനിധിയായി മറുപടിപ്രസംഗവും നടത്തി. ബഹുമാനപ്പെട്ട സ്കൂൾ പ്രധാന അധ്യാപിക യോഗത്തിൽ നന്ദി രേഖപെടുത്തി
വിത്തുണ്ട എറിയൽ ജൂലൈ12
വിത്തുണ്ട എറിയൽ ഉത്‌ഘാടനം PTA പ്രസിഡന്റ് റാഫി സർ നിർവഹിച്ചു .'കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി' എന്ന കാഴ്ചപ്പാടിനെ മുൻനിർത്തിക്കൊണ്ട്,
ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളിൽ പതിമൂന്നാമത്തേത്, 'ക്ലൈമെറ്റ് ആക്ഷൻ' എന്ന പ്രവർത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളിൽ വിത്തു പന്തുകളായി രൂപപ്പെട്ടിട്ടുള്ളത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതി ലക്ഷ്യം വെച്ചിട്ടുള്ളത്. ലോകത്തെമ്പാടും, പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ ആവിഷ്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബോൾ നിർമ്മാണവും സീഡ് ബോംബിങ്ങും
ചന്ദ്രദിനം ജൂലൈ 21
ജൂലൈ 26 കാർഗിൽ വിജയദിനം
സ്വന്തം മണ്ണിൽ കടന്നുകയറി നിലയുറപ്പിച്ച് രാജ്യത്തിൻ്റെ അഭിമാനത്തിന് വിലയിട്ട മത തീവ്രവാദികളെയും അവർക്ക് വെള്ളവും വളവും നൽകി വളർത്തിയ പാകിസ്ഥാൻ സൈന്യത്തേയും അവരുടെ ശക്തമായ ആക്രമണത്തേയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് , തൂത്തെറിഞ്ഞ് വിജയം നേടിയ ഭാരത സെെനികരുടെ ആരവങ്ങളാൽ കാർഗിൽ യുദ്ധ ഭൂമി മുഖരിതമായ ദിനം. പാകിസ്ഥാൻ പട്ടാളത്തിൻ്റെ അതീവ രഹസ്യമായ ഓപ്പറേഷൻ ബാദറിന് മറുപടിയായി ഭാരതത്തിന്റെ ഓപ്പറേഷൻ വിജയ് ആഞ്ഞടിച്ചപ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ട തോൽവിയുമായി പാകിസ്ഥാൻ പകച്ചു നിന്നു. കാർഗിലിലെ ടെെഗർ ഹിൽസിനു മുകളിലുയർന്ന മൂവർണക്കൊടി സമ്പൂർണ്ണ വിജയത്തിൻ്റെ അടയാളം മാത്രമായിരുന്നില്ല, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാൻ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു.
1998 നവംബർ- ഡിസംബർ മാസത്തിൽ പ്രകൃതി പ്രതികൂലമായ സമയത്താണ് ഓപ്പറേഷൻ ബാദർ ആരംഭിക്കുന്നത്.വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാൻ്റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തിൽ പട്ടാളക്കാരെ അതിർത്തികടത്തി ഇന്ത്യൻ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ- ലെ ഹൈവേ ഉൾപ്പെടെ നിർണ്ണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം. ആ ഒരു ലക്ഷ്യത്തിലേക്ക് പതിയെപ്പതിയെ നടന്നടുത്ത പാകിസ്ഥാൻ പട്ടാളം അതിർത്തിക്കിപ്പുറത്ത് ശക്തമായി നിലയുറപ്പിച്ച ശേഷമാണ് ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്.
സ്വന്തം ആത്മാഭിമാനത്തെ ചോദ്യം ചെയ്ത പാകിസ്ഥാന് ശക്തമായ മറുപടിയോടെയായിരുന്നു ഇന്ത്യ പ്രതികരിച്ചത്. ഓപ്പറേഷൻ വിജയ് എന്ന പേരിൽ നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടുനിന്നു. ഒടുവിൽ ശക്തമായ ഇന്ത്യൻ സൈന്യത്തിൻ്റെ കരുത്തറിഞ്ഞ പാകിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളും അതിൽകൂടുതലും വിട്ട് പിൻമാറുകയായിരുന്നു. 1999 ജൂലൈ 26 ന് കാർഗിൽ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
കാർഗിൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 527 ധീരജവാൻമാരെയാണ്. ഇന്ത്യൻ ആക്രമണത്തിൽ ഭീകരമായ നാശം സംഭവിച്ച പാകിസ്ഥാൻ സൈന്യം പക്ഷേ കാർഗിൽ യുദ്ധത്തിൽ തങ്ങളുടെ പങ്ക് നിഷേധിക്കുകയായിരുന്നു. കുറ്റം മുഴുവനും പാകിസ്ഥാൻ തീവ്രവാദികളിലായിരുന്നു ചാർത്തിയത്. എന്നാൽ പിൽക്കാലത്ത് കാർഗിൽ യുദ്ധത്തിന്റെ യഥാർത്ഥ സൂത്രധാരൻമാർ പാകിസ്ഥാൻ സൈന്യമാണെന്നു തെളിയുകയുമുണ്ടായി.
കാർഗിൽ യുദ്ധ സമയത്തെ സേന തലവനും പിൽക്കാലത്ത് പാകിസ്ഥാൻ ഭരണാധികാരിയുമായ പർവേസ് മുഷറഫ്, അന്നത്തെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ജാവേദ് ഹസൻ, റാവൽപിണ്ടി ആസ്ഥാനമായുള്ള പത്താം ബറ്റാലിയൻ്റെ കമാൻഡർ ആയിരുന്ന ലഫ്റ്റനന്റ് ജനറൽ മഹമ്മൂദ് അഹമ്മദ് എന്നിവരുടെ സംയുക്ത ഗൂഡാലോചനയുടെ ഫലമായിരുന്നു കാർഗിലിൽ നടപ്പാക്കി തിരിച്ചടി ഏറ്റുവാങ്ങിയതും പാകിസ്ഥാൻ എന്ന രാജ്യത്തെ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒറ്റപ്പെടുത്തിയതുമായ കാർഗിൽ യുദ്ധം. തങ്ങൾക്ക് വെറും 450 സൈനികരെ നഷ്ടപ്പെട്ടുവെന്നായിരുന്നു പാകിസ്ഥാൻ്റെ വാദമെങ്കിലും യാഥാർത്ഥ്യം അതിലും എത്രയോ മടങ്ങ് കൂടുതലായിരുന്നുവെന്നുള്ളത് ലോകരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.
അന്ന് കാർഗിലിൽ ഭാരതം കുറിച്ചത് അഭിമാനത്തിൻ്റെ വിജയമായിരുന്നു. കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഭാരതം വിജയ് ദിവസ് എന്ന പേരിൽ ആചരിക്കുന്നു.
കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് ശതകോടി പ്രണാമങ്ങൾ...
ഹിരോഷിമ ദിനം
ക്വിറ്റ് ഇന്ത്യ ദിനം
വായനോത്സവം
ഈ കഴിഞ്ഞ വേനലവധിക്കാലത്ത് വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 9 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി വായനോത്സവം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ( 187 പുസ്തകങ്ങൾ) വായിച്ചുകൊണ്ട് 9 A യിലെ ആദിലക്ഷ്മിയാണ് ഒന്നാം സ്ഥാനം നേടിയത്.60 ദിവസം കൊണ്ട് 60 പുസ്തകങ്ങൾ വായിക്കണം. 50 പേജുകളെ ഒരു പുസ്തകമാക്കി കണക്കാക്കി 3000 പേജുകളാണ് വായിക്കാനായി ലക്ഷ്യം വെച്ചത്.ഇതോടൊപ്പം നല്ല വായനാനുഭവങ്ങൾ പങ്കുവെച്ച് വായനക്കുറിപ്പുകളും ആദിലക്ഷ്മി തയ്യാറാക്കുകയുണ്ടായി. പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായ ആദ്യലക്ഷ്മി കാഴ്ചവച്ച പ്രവർത്തനം മറ്റു വിദ്യാർഥികൾക്ക് പ്രചോദനമാണ്. വായനയിലൂടെ തനിക്ക് പോസിറ്റീവ് ആയ,മനസ്സിനെ സന്തോഷിപ്പിക്കുന്ന,മാനസിക ഉന്മേഷം നൽകുന്ന അനുഭവങ്ങൾ ലഭിക്കുന്നു എന്നാണ് ആദിലക്ഷ്മി അഭിപ്രായപ്പെടുന്നത്.അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ ഈ പദ്ധതിയിലൂടെ കേരളത്തിലെ മറ്റൊരു സ്കൂളും പ്രാവർത്തികമാക്കാത്ത പാഠ്യേതര പ്രവർത്തനമാണ് നടപ്പിലാക്കിയത്
സ്കൂൾ പാർലമെന്റ്
സ്വാതന്ത്രദിനാഘോഷം
മോട്ടിവേഷൻ ക്ലാസ്സ്
രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്
-
പത്താം ക്ലാസ്സ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്