ജി. എച്ച്. എസ്. എസ്. തായന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കാസർഗോഡ് ജില്ലയിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽവെള്ളരിക്കുണ്ട് താലൂക്കിൽസ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് തായന്നൂർ.എണ്ണപ്പാറയ്ക്കും കാലിച്ചാനടുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം. നാഗരികതയുടെ സ്പർശനം തീരെ കടന്നു വന്നിട്ടില്ലാത്ത തായന്നൂർ പ്രദേശം മലയോര ഗ്രാമഭംഗിക്ക് ഉത്തമ ഉദാഹരണമാണ് . പ്രഭാതങ്ങളിൽ കോടമഞ്ഞിൽ മൂടിനിൽക്കുന്ന മലകളും വഴികളും പ്രകൃതി ഭംഗിക്ക് മനോഹാരിത കൂട്ടുന്നു.വിവിധ സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യവും എടുത്തു പറയേണ്ടതാണ് .

ആരാധനാലയങ്ങൾ

  • ശ്രീ മഹാവിഷ്ണുക്ഷേത്രം തായന്നൂർt
  • ഹോളി സ്പിരിറ്റ് പള്ളി എണ്ണപ്പാറ
  • തായന്നൂർ ജുമാമസ്ജിദ്

ചിത്രശാല

വിദ്യാഭ്യാസസ്ഥാപനം

കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമാണ് ഗവ:ഹയർ സെക്കന്ററി സ്കൂൾ തായന്നൂർ. 1920ൽ 32 കുട്ടികളുമായി ആലത്തടി തറവാട്ടിൽ ആരംഭിച്ച വിദ്യാലയം 1945 ൽ ആണ് തായന്നൂരിലേക്ക് മാറ്റിയത്. 1973-74ൽ സ്കൂളിനെ ഹൈസ്കൂൾ ആക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. ആദ്യബാച്ചിൽ 40കുട്ടികൾ പരീക്ഷ എഴുതി. 27 പേർ വിജയിച്ചു. 1979 ലാണ് സ്കൂളിന്റെ പുതിയ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നത്. ആദ്യകാലത്ത് ഗവ:ഹൈസ്കൂൾ ബേളൂർ തായന്നൂർ എന്നറിയപ്പെട്ടിരുന്ന സ്കൂൂളിന്റെ പേര് 2000 ത്തിൽ ആണ് ഗവ: ഹൈസ്കൂൾ തായന്നൂർ എന്നാക്കിയത്. 2007 ൽ ഹയർസെക്കറന്ററി വിഭാഗവും ആരംഭിച്ചു.

ചിത്രശാല

NSS
LPSECTION
SCHOOL SPORTS DAY
School sports day
school
School Long View








സാംസ്കാരിക നിലയങ്ങൾ

കലാ-കായിക പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ഗ്രാമമാണ് തായന്നൂർ. നിരവധി സാംസ്കാരിക നിലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പ്രദേശത്തിന്റെ സാംസ്‌കാരിക സാമൂഹിക തലങ്ങളിൽ ഏറെ സംഭാവനകൾ നൽകിയ രണ്ട് ക്ലബ്ബ്കൾ ആണ് ജോളി , ഉദയ എന്നിവ . തായന്നൂർ ജനതയുടെ വികാരം തന്നെയായ ഫുട്ബോൾ മേഖലയിൽ ഈ ക്ലബ്ബ്കൾ തനതായ പങ്കു വഹിക്കുന്നു .

ചിത്രശാല

SCHOOL THEATRE AND IT LAB