Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെ യും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.
വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പദ്ധിതികളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽക്കി വരുന്നു.
അധ്യാപകരായ ശ്രീമതി സീനാമോൾ സി എ ,ശ്രീമതി രജനി വി കെ ,ശ്രീമതി സജിത എന്നിവർ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .