ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ടൂറിസം ക്ലബ്ബ്
പ്രകൃതി നടത്തം
Gvhss നെല്ലിക്കുത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപരും അടക്കം നൂറോളം വരുന്ന ക്ലബംഗങ്ങൾ പ്രകൃതിയെ അടുത്തറിയാനും സാമൂഹ്യശാസ്ത്രക്ലബ് ഉദ്ഘാടനത്തിനുമായി 12/08/2023ന് പന്തല്ലൂർ മലയുടെ വിവിധ പ്രദേശങ്ങളിൽ പഠനയാത്ര നടത്തുകയുണ്ടായി. ഊത്തലക്കുണ്ടു നിന്നു നടത്തം ആരംഭിച്ച്, പാച്ചോല, മണ്ണാത്തിപ്പാറ വാട്ടർഫാൾസ്, നെച്ചെങ്ങര, കല്ലുരുട്ടി, മുള്ളൻമട, കൊട്ടൻമല വാട്ടർടാങ്ക്, കൊരങ്ങൻചോല വഴി പന്തല്ലൂർ മലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ നടത്തത്തിലൂടെ നാടിനെ കുറിച്ചുള്ള ചെറിയ അറിവുകൾ വളർന്നു വരുന്ന തലമുറയ്ക്ക് പങ്കുവെക്കാൻ സാധിച്ചു. പന്തല്ലൂരിന്റെ ഭൂമിശാസ്ത്രവും ചരിത്രവും കാർഷികപ്രാധാന്യവും മനസിലാക്കികൊണ്ടും സസ്യ-ജൈവവൈവിദ്ധ്യം, മണ്ണിന്റെ ഘടന, കാലാവസ്ഥ, ഉരുളപൊട്ടൽ തുങ്ങിയ വിഷയങ്ങളും ചർച്ചചെയ്ത് വിദ്യാർത്ഥികളുടെ യാത്ര വേറിട്ട അനുഭവമായിരുന്നു.