ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി - ശുചിത്വം - രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി - ശുചിത്വം - രോഗപ്രതിരോധം


പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി മനുഷ്യനും സസ്യലോകവും ജന്തുലോകവും ഒക്കെ ചേർന്നിട്ടുള്ളതാണ് .നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിൽ വളരെ സുപ്രധാനമാണ് .നാം പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന പ്രകൃതി ദുരന്തവും പ്രളയവുമൊക്കെ .പ്ലാസ്റ്റിക് അലക്ഷ്യമായി പ്രകൃതിയിലേക്ക് വലിച്ചെറിയാതിരിക്കുകയും ഒരു മരം വെട്ടിയാൽ പകരം ഒരു മരം നടുകയും വേണം .പരിസ്ഥിതിയെ സംരക്ഷിച്ചുകൊള്ളേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ് .നാം അത് നിറവേറ്റണം.പ്രകൃതിയുണ്ടെങ്കിലേ മനുഷ്യനുള്ളു .
ശുചിത്വം
ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .ശുചിത്വമില്ലായ്മയിലൂടെ പല രോഗങ്ങളും നമ്മെ പിടികൂടും .ഇന്ന് ലോകരാഷ്ട്രങ്ങളെ പിടിച്ചുലയ്‌ക്കുന്ന മഹാമാരിയായ കോവിഡ് 19 നെ പിടിച്ചുകെട്ടാൻ ശുചിത്വശീലങ്ങൾ അനിവാര്യമാണ്.
രോഗപ്രതിരോധം
രോഗപ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ
1 . വ്യക്തി ശുചിത്വം പാലിക്കുക
2 . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .
3 . ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക .
4 . പുറത്തുപോയി വന്ന ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .
5. ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപെടുത്തുക .

അഭിനവ് ആർ
6 ബി ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം