Schoolwiki സംരംഭത്തിൽ നിന്ന്
2016-2017 അധ്യായന വര്‍ഷത്തിലെ ഗണിത ക്ലബ് പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍മാരായ സിന്ധു ടീച്ചര്‍, സുനിത ടീച്ചര്‍ എന്നിവരുടെ നേതൃത്തില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാമാസവും രണ്ടു തവണ ഗണിക ക്ലബ് വിളിച്ചു കൂട്ടുന്നു. എല്‍.പി, യു.പി വിഭാഗങ്ങളിലായി 30 ഒാളം കുട്ടികള്‍ ഈ ക്ലബില്‍ പങ്കെടുത്തു വരുന്നു. യു.പി വിഭാഗത്തിലെ കുട്ടികള്‍ക്കായി ഒരു പഠന ശില്പശാല നടത്തുകയുണ്ടായി. കൂടാതെ പഠന ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. ഗണിത കേളികള്‍, ഗണിത ക്വീസ്, ഗണിത പസിലുകള്‍ എന്നിവ പല ഘട്ടങ്ങളിലായി സംഘടിപ്പിച്ചു. കൂടാതെ ഗണിത പ്രശ്നങ്ങള്‍ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുുറിച്ച് സിന്ധു ടീച്ചറുടെ നേതൃതവത്തില്‍ ഒരു ക്ലാസ്സ് നടത്തി. ഈ വര്‍ഷത്തില്‍ സബ് ജില്ല തലത്തില്‍ നടന്ന എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. എല്‍.പി ,യു.പി മാഗ്സിനുകള്ക്ക് സബ് ജില്ല തലത്തില്‍ യഥാക്രമം 1 ഉം 2 ഉം സ്ഥാനങ്ങള്‍ നേടി.