ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൊറോണ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഡയറി

ഇന്നെനിക്ക് എത്ര സങ്കടായീന്നറിയോ... ഞാൻ വെറുതെ പുസ്തകമെല്ലാം ടൈം ടേബിൾ പ്രകാരം എടുത്ത് ബാഗിലിട്ടു.ഇനിയെന്നാ സ്കൂളിൽ പോവുന്നതെന്ന് എനിക്കൊരു തീർച്ചയും ഇല്ല. എന്റെ ടീച്ചർമാരെയും കൂട്ടുകാരെയും കാണാൻ കൊതിയായിട്ടു വയ്യ. ഞാൻ മാത്രല്ലാട്ടോ,എല്ലാവരും സങ്കടത്തിലാ. എന്റെ ഇക്കാക്കയും കോളേജിൽ പോയിട്ട് എത്ര നാളായീന്നറിയോ... എല്ലാരും പറയുന്നത് കൊറോണ് കാരണാന്നാ .അവൻ അത്രയും വലുതാണോന്ന് ഞാനും ആദ്യം സംശയിച്ചു. പിന്നെ ഉമ്മച്ചീം ബാപ്പച്ചീം ഉമ്മച്ചിന്റെ ഫോണും ഒക്കെ പറയുന്നത് കേട്ടപ്പോ എനിക്കും അവനെ വലിയ പേടിയായി . എന്നോട് ഉമ്മച്ചി പറയുവാ, ആരും പുറത്തിറങ്ങാതെ ഇനി അഥവാ പുറത്തിറങ്ങുകയാണെങ്കിൽ തന്നെ മാസക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് കൃത്യം അകലം പാലിക്കുകയും ഒക്കെ ചെയ്ത് ഇടക്കിടക്ക് സോപ്പിട്ട് കൈ കഴുകുകയും കൂടി ആയാൽ കൊറോണ പേടിച്ച് ഓടിപ്പോവുമെന്ന് എല്ലാവരും അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുവാ. ഒന്നുല്ല, എനിക്ക് സ്കൂളിൽ പോവണം. ടീച്ചറെയും കൂട്ടുകാരെയും ഒക്കെ കാണണം.ഉമ്മന്റെ കുടീക്ക് വിരുന്നിന് പോവണം. ഒരു കല്യാണം വരെ കൂടിട്ട് എത്ര കാലായീന്നറിയോ..? പിന്നെ വീടിന്റെ അടുത്തുള്ള ഉള്ള ഇക്കാക്ക് ജോലിയില്ലാന്ന് ഉപ്പാനോട് സങ്കടം പറയുന്നത് കേട്ടു.ആ ഇക്കാക്ക് ജോലിക്ക് പോവാനും കഴിയണം. എല്ലാരെ പ്രശ്നോം തീരണം. ഞാൻ നിർത്തുവാ...

അഹമ്മദ് ഹുബൈൽ പി
5 A ജി. യു. പി. എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം