ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/ മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ

നാം മനുഷ്യൻ അഹം
എന്ന ഭാവത്തെ
മറക്കുന്ന നിമിഷം 
മനസ്സാകുന്ന കവാടം 
തൻ ദുഷ്ചിന്തകൾക്ക് 
മുൻപിലടയ്ക്കപ്പെടുന്നു 
ജീവിതമാം യാത്രയിൽ    
നാമറിയാത്ത കാര്യങ്ങൾ 
നടക്കാത്ത ഇടവഴികൾ 
കാണാത്ത കാഴ്ചകൾ 
എല്ലാം കാലത്തിന്റെ വികൃതിയിൽ  
ദുരിതമായ് ആഞ്ഞടിക്കുന്നു 
പണമെന്ന ലഹരിയിൽ 
ഉള്ളിന്റെ ഉള്ളിൽ 
അഹങ്കാരമെന്നവൻ 
പിറവികൊണ്ടു 
സമ്പത്തിൻ ഹരത്തിൽ 
നാം ചെയ്യുന്ന പ്രവർത്തികൾ 
പാപമാണെന്ന് നാം അറിയുന്നുവോ 
നാം ചെയ്യുന്ന കർമ്മങ്ങൾ 
നന്മയായ്‌ തീരുമ്പോൾ 
ജീവിതമാകുന്ന പാത 
തൻമിഴികളിൽ 
തെളിഞ്ഞു നിൽക്കും 
ജാതിമതഭേദമന്യേ 
മനുഷ്യരാണെന്നു 
നാം ഓർത്തുകൊൾക 
മരണമെന്ന പാതയിൽ 
സഞ്ചരിക്കാതെ നാം 
സ്നേഹമാകുന്ന വെളിച്ചത്തെ കാത്തുസൂക്ഷിക്കുക.

മീനാക്ഷി. കെ. എസ്
9 J ജി ബി എച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത