ജി.ടി.എച്ച്.എസ്സ്. വടകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

സാമൂഹിക രംഗത്ത് കേരളത്തിലെ ഒട്ടേറെ പ്രമുഖ നവോത്ഥാനനായകർ, വിദ്യാഭ്യാസവിചക്ഷണമാർ, കലാ സാംസ്കാരിക പ്രതിഭകൾ, ആയോധനരംഗത്തെ വീരശൂരപരാക്രമികൾ എന്നിവർക്ക് ജന്മം നൽകിയ വടകര കോഴിക്കോട് ജില്ലയിലെ സാംസ്ക്കാരിക കേന്ദ്രം എന്ന നിലക്ക് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന ഒരു പ്രദേശമാണ്. ഇതിന് ഒരു പൊൻതൂവൽ എന്ന നിലയിൽ 1968 - ൽ വടകരയിലെ അടക്കാതെരു പ്രദേശത്ത് ഉയർന്നുവന്നസ്ഥാപനമാണ്, ആദ്യ കാലത്ത് ജൂനിയർ ടെക്നിക്കൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ. പ്രാരംഭകാലത്ത് അപ്പർ പ്രൈമറി തലത്തിൽ പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് എന്നപേരിൽ 5 ക്ലാസുമുതൽ കുട്ടികൾക്ക് അഡ്മിഷൻ നൽകിയിരുന്നു. എന്നാൽ ആ കോഴ്സ് പിന്നീട് സർക്കാർ നിർത്തലാക്കി. 1981 മുതൽ ഈ സ്ഥാപനം ഇന്ന് നിലനിൽക്കുന്ന കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ചു.