ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാടിന്റെ ഏതൊരു ഭാഗത്തെ ചരിത്രവും കൃഷിയുമായി ബന്ധപ്പെട്ടതാണ്. പാലക്കാട് ജില്ലയുടെ ഏതാണ്ട് തെക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, വീഴുമലയുടെ താഴ്വാരത്തിൽ ഗായത്രിപ്പുഴയുടെ സ്നേഹലാളനങ്ങളേറ്റു കിടക്കുന്ന ഒരു കൊച്ചു നഗരമാണ് ആലത്തൂർ. വികസനത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുന്ന ഇവിടം മലകളും, വയലേലകളും ഊടുവഴികളും നിറഞ്ഞ പ്രദേശമാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ഇവിടത്തെ സംസ്കാരം തന്നെ രൂപപ്പെട്ടിട്ടുള്ളത്. ഒരു നാടിന്റെ സാംസ്കാരിക വികസനം എന്നത് ആ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തെ ആസ്പദമായേക്കിയാണ് നിലകൊള്ളുന്നത്. ഈ അന്വേഷണത്തിലൂടെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ അനുദിനം വികസിച്ചു വരുന്ന നാടാണ് ആലത്തൂർ അതിനു തിലകക്കുറി ചാർത്തി വിളങ്ങുന്ന സരസ്വതീക്ഷേത്രമാണ് ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയ്യർ സെക്കണ്ടറി സ്‌കൂൾ . ഉയരങ്ങളിലേക്കു കുതിക്കാനായി വെമ്പി നിൽക്കുന്ന ഈ കലാലയം ആലത്തൂർ താലൂക്കിലെ ഏക പെൺപള്ളിക്കൂടമാണ്കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാടിന്റെ ഏതൊരു ഭാഗത്തെ ചരിത്രവും കൃഷിയുമായി ബന്ധപ്പെട്ടതാണ്. പാലക്കാട് ജില്ലയുടെ ഏതാണ്ട് തെക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, വീഴുമലയുടെ താഴ്വാരത്തിൽ ഗായത്രിപ്പുഴയുടെ സ്നേഹലാളനങ്ങളേറ്റു കിടക്കുന്ന ഒരു കൊച്ചു നഗരമാണ് ആലത്തൂർ. വികസനത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുന്ന ഇവിടം മലകളും, വയലേലകളും ഊടുവഴികളും നിറഞ്ഞ പ്രദേശമാണ്. നെൽകൃഷിയുമായി ബന്ധപ്പെട്ടാണ് ഇവിടത്തെ സംസ്കാരം തന്നെ രൂപപ്പെട്ടിട്ടുള്ളത്. ഒരു നാടിന്റെ സാംസ്കാരിക വികസനം എന്നത് ആ നാടിന്റെ വിദ്യാഭ്യാസ ചരിത്രത്തെ ആസ്പദമായേക്കിയാണ് നിലകൊള്ളുന്നത്. ഈ അന്വേഷണത്തിലൂടെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ അനുദിനം വികസിച്ചു വരുന്ന നാടാണ് ആലത്തൂർ അതിനു തിലകക്കുറി ചാർത്തി വിളങ്ങുന്ന സരസ്വതീക്ഷേത്രമാണ് ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയ്യർ സെക്കണ്ടറി സ്‌കൂൾ . ഉയരങ്ങളിലേക്കു കുതിക്കാനായി വെമ്പി നിൽക്കുന്ന ഈ കലാലയം ആലത്തൂർ താലൂക്കിലെ ഏക പെൺപള്ളിക്കൂടമാണ്