ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/അക്ഷരവൃക്ഷം/അമ്മ കരയുകയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ കരയുകയാണ്

`അമ്മേ, ഞാൻ നാളെ രാവിലത്തെ ഫ്ലൈറ്റിന് നാട്ടിൽ എത്തും'. വിദേശത്തു താമസിക്കുന്ന മകന്റെ വിളി അമ്മയുടെ ഹൃദയത്തിൽ തെളി നീരായി പെയ്തു ഇറങ്ങി. തന്റെ മകനെ കുറിച്ചുള്ള ഓർമ്മകൾ മെട്രോ വേഗത്തിൽ അവരുടെ മനസ്സിലേക്ക് എത്തി. തന്റെ വയറ്റിൽ ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അറിഞ്ഞ നിമിഷം മുതൽ അവരുടെ ജീവിതം തന്റെ മകനായി രൂപപെടുത്തിയത് ആണ്. പിച്ച വച്ചു നടന്നപ്പോൾ തെന്നി വീണതും അമ്പിളി മാമനെ പിടിച്ചു തരാൻ പറഞ്ഞു വാശി പിടിച്ചതും നീർ മാതളം പൂക്കുന്നതിനായി കാത്തിരുന്നതും പുഴയിൽ നീന്തി തുടിചതും അങ്ങനെ എത്രയെത്ര ഓർമ്മകൾ. നീർ മാതളം പൂക്കുകയും കായ്കുകയും വീണ്ടും തളിർകുകയും ചെയ്തു. പുഴ ഒഴുകിയ വഴി മണൽ പരപ്പ് ആയി അവശേഷിച്ചു. 'അമ്മേ' എന്ന മകന്റെ വിളി അവരെ ഓർമകളിൽ നിന്ന് ഉണർത്തി. വറ്റി വരണ്ട തന്റെ ഹൃദയത്തിലും വാടി തളർന്ന മുഖത്തിലും പ്രകാശം പരന്നു. അവൻ പറഞ്ഞു "കുറെ കൂടി തേങ്ങി കരയൂ തള്ളേ, നാച്ചുറൽ ആയി തോന്നുന്നത് വെറൈറ്റി ഉണ്ടാക്കും". അമ്മ മകന്റെ നിർദേശം പാലിച്ചു. ഓക്കേ, ഗുഡ് ബൈ എന്ന് പറഞ്ഞു അയാൾ ക്യാമെറയുമായി നടന്നു. "വൃദ്ധ മാതാവിന്റെ അവസാന നിമിഷങ്ങൾ" എന്ന അടിക്കുറിപ്പോടെ അവൻ അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മകനെ ഒരു ശാപ വാക്ക് പോലും പറയാതെ തന്റെ വയറ്റിൽ കുത്തി കയറ്റിയ കത്തി അവർ പതുകെ വലിച്ചൂരി. ആ കണ്ണുകൾ മെല്ലെ അടഞ്ഞു.


സരിഗ എസ്
10 B ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം