ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കനോലി കനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
കനോലി കനാൽ

ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട കനോലി കനാൽ താനൂരിലെ എന്റെ വീടിന്റെ അടുത്ത് കൂടിയാണ് ഒഴുകുന്നത്. മോട്ടോർ വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ജലമാർഗ്ഗം ആയിരുന്നു സാധനങ്ങൾ കൊണ്ടുപോയിരുന്നത്. താനൂരിലെ വിവിധ ഭാഗങ്ങളിൽനിന്ന് പൊന്നാനിയിലേക്കും അവിടെ നിന്ന് താനൂരിലേക്കും എല്ലാവിധ ആവശ്യമായ സാധനങ്ങളും തോണിയിൽ കൊണ്ടുപോയത് കനോലി കനാൽ മാർഗ്ഗമായിരുന്നു. കൂടാതെ കൃഷി ആവശ്യങ്ങൾക്ക് ജലസേചനത്തിനും ആളുകൾക്ക് കുളിക്കാനും ഒന്നും അലക്കാനും കനോലി കനാലിലെ വെള്ളം ആയിരുന്നു ഉപയോഗിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഈ കനാലിന്റെ അവസ്ഥ ദുരിതപൂർണ്ണം ആണ്. കന്നുകാലികളുടെ അറവ് മാലിന്യങ്ങളും ഹോട്ടലിലെ മാലിന്യങ്ങളും കനാലിലേക്ക് തള്ളിക്കൊണ്ട് ആകെ മലിനമാക്കിയിരിക്കുന്നു. വേനൽക്കാലത്ത് ദുർഗന്ധം പരത്തുന്ന ഈ കനാലിനെ സംരക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ ദൗത്യമാണ്. ഇതുപോലുള്ള ജലാശയങ്ങൾ നമ്മൾ സംരക്ഷിച്ചില്ലെങ്കിൽ എങ്കിൽ വരും കാലങ്ങളിൽ നമ്മൾ കടുത്ത വരൾച്ച നേരിടേണ്ടിവരും

അനുരാഗ് ശിവ
5 ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം