ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും
ശുചിത്വവും ആരോഗ്യവും
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതും ചർച്ചചെയ്യേണ്ടതുമായ വിഷയമാണ് ശുചിത്വം. ഇന്ന് ലോകജനത മുഴുവൻ നേരിടുന്ന വലിയൊരു പ്രശ്നമാണ് കൊറോണ എന്ന കുഞ്ഞു വൈറസ് സൃഷ്ടിച്ചിരിക്കുന്ന കോവിട് 19 എന്ന മഹാമാരി. ഈ വൈറസിനെ നേരിടാനുള്ള ഏക മാർഗവും വ്യക്തിശുചിത്വം പാലിക്കുക എന്നതും സാമൂഹിക അകലം പാലിക്കുക എന്നതുമാണ്. ഇതിനെ നാം ഭയത്തോടെയല്ല കാണേണ്ടത്, മറിച്ച് ജാഗ്രതയാണ് നമ്മളിൽ വേണ്ടത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ മലിനമാകാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും വിഷമാലിന്യങ്ങൾ അടങ്ങിയിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ജീവിച്ചു തീർക്കേണ്ട അവസ്ഥയാണ് ഇന്ന് മനുഷ്യനുള്ളത്. ഇതിൽനിന്നെല്ലാം ഒരു മോചനം വേണമെങ്കിൽ ശുചിത്വം നാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ മതിയാകൂ. ചെറുപ്പകാലംതൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാൻമാരായിരിക്കണം. "ചെറുപ്പകാലത്തിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം" അത് കൊണ്ട് നാം ചെറുപ്പകാലംതൊട്ടേ ശുചിത്വശീലമുള്ളവർ ആകണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, ആഹാരത്തിനു മുൻപും ശേഷവും കയ്യും വായും കഴുകി വൃത്തിയാക്കുക, അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക തുടങ്ങിയവയെല്ലാം വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്. നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ എന്നിവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതിരിക്കുക, മലിനജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് അവരുടെ വ്യക്തിശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. കൂട്ടുകാരെ, അതുകൊണ്ടുതന്നെ നല്ല ശുചിത്വമുള്ളവരായി ഇന്നുതന്നെ നമുക്ക് മാറാം...
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:മലപ്പുറം ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:വണ്ടൂർ ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ ലേഖനംകൾ]][[Category:മലപ്പുറം ജില്ലയിലെ {{{പദ്ധതി}}} ലേഖനംകൾ]][[Category:മലപ്പുറം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:വണ്ടൂർ ഉപജില്ലയിലെ {{{പദ്ധതി}}}-2020 ലേഖനംകൾ]][[Category:മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
|