ജി.എൽ.പി.എസ് ചടങ്ങാംകുളം/Say No To Drugs Campaign
Say No To Drugs Campaign
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ സ്കൂൾതല ഉദ്ഘാടനത്തിനായി 6/10/22 തീയതി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ HM സുനന്ദ ടീച്ചർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.PTA പ്രസിഡന്റ് ശ്രീ. സജേഷ് അധ്യക്ഷസ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ശ്രീ.മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി CPO ശ്രീ . വിപിൻ, എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികൾക്കിടയിൽ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സ് നടത്തി. ശ്രീ .അരുണ്‍ മാഷിന്റെ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മാജിക്ക് അവതരണം, JRC കുട്ടികളുടെ ലഹരി വിരുദ്ധ പോസ്റ്റർ, ലഹരി വിരുദ്ധ ഗാനം എന്നിവ ശ്രദ്ധേയമായി.നവംബർ 1-ാം തീയതി ലഹരി വിരുദ്ധ റാലി, നാടകം എന്നിവ സംഘടിപ്പിച്ചു.