ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാലാം ക്ലാസ്സുകാരനാണ് ദാമു. അവന്റെ ക്ലാസ്സിലെ ഏറ്റവും മടിയനായ കുട്ടിയും അവനായിരുന്നു. ഓരോ കാരണങ്ങൾ ഉണ്ടാക്കി ക്ലാസ്സിൽ പോവാൻ മടി കാണിക്കും. ഒരു ദിവസം സ്കൂളിൽ പോവാൻ അമ്മ മകനെ അന്വേഷിച്ചപ്പോൾ മുറിയിലിരുന്ന് കരയുന്ന മകനെയാണ് കണ്ടത്. അമ്മ കാര്യം തിരക്കിയപ്പോൾ വയറു വേദനിക്കുന്നു എന്നായിരുന്നു അവൻ പറഞ്ഞത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു ഡോക്ടറുടെ പരിശോധന യ്ക്കു ശേഷം കാര്യങ്ങൾ വ്യക്തമായി. വ്യക്തി ശുചിത്വം ഇല്ലായ്മയാണ് വയറു വേദനയ്ക്ക് കാരണമായത്. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, ബാത്ത് റൂമിൽ പോയതിനു ശേഷവും വ്യക്തി ശുചിത്വം പാലിക്കുക, ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, തുടങ്ങി അനേകം കാര്യങ്ങൾ ഡോക്ടർ ദാമുവിന് പറഞ്ഞു കൊടുത്തു. ഇന്ന് നാം നേരിടുന്ന പേമാരി എന്നു പറയുന്ന കോവിഡ് 19 അതായത് കൊറോണ എന്ന രോഗം വ്യക്തി ശുചിത്വത്തിലൂടെ ഒരു പരിധിവരെ തടയാൻ നമ്മളെ കൊണ്ട് സാധിക്കും.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ