ജി.എഫ്.യു.പി.എസ് കടപ്പുറം/പൂർവ്വ വിദ്യാർത്ഥികൾ
ടി. ശറഫുദ്ധീൻ തങ്ങൾ
1949 സ്ക്കൂൾ ആരംഭത്തിലെ ആദ്യ ബാച്ചിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. ഒരുമനയൂർ മാങ്ങോട്ട് സ്ക്കുളിലും, ഏങ്ങണ്ടിയൂർ ന്ഷ്ണൽ സ്ക്കൂളിലും ആയിരുന്നു തുടർപഠനം. പൊതുമണ്ടലങ്ങളിൽ സജീവ സാനിദ്ധ്യം. ദീർഘകാലം പ്രസ്തുത സ്ക്കൂൾ പി ടി എ പ്രസിഡണ്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച മഹത് വ്യക്തി.
പി വി ഹമീദ് മോൻ സാഹിബ്
1950 ൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. തുടർ പഠനം ഏങ്ങണ്ടിയൂർ സെന്റ് തോമസ്സ് സ്ക്കൂളിലായിരുന്നു. പ്രാധമിക വിദ്യാഭ്യാസത്തിനു ശേഷം കച്ചവടം തുടർന്നു. 50 വർഷത്തോളം പ്രവാസി ജീവിതം.നാട്ടിലും മറുനാട്ടിലും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനം. പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്തുതിയർഹമായ പ്രവർത്തകൻ. നല്ലൊരു കായികതാരവുമായിരുന്നു.
പി എം മൊയ്തീൻ ഷ
1950 കളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി പിതാവിന്റെ ബിസ്നസ്സിൽ പങ്കാളിയായി. 50 വർഷത്തോളം പ്രവാസി ജീവിതം. പൊതുകാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ. കടപ്പുറം ജി എഫ് യു പി സ്ക്കൂളിന് വേണ്ടി സാമ്പത്തികസഹായം നൽകിക്കൊ്ടിരുന്ന മാന്യ വ്യക്തി. "ഷാ ഗ്രൂപ് " സംരംഭങ്ങളുടെ മാനേജിംഗ് ഡയറക്ടർ.
ബി കെ ഷബീർ തങ്ങൾ
1968 ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. ഏഴാം ക്ലാസ്സ് പഠനം പ്രസ്തുത സ്ക്കൂളിൽ നിന്നും പൂർത്തിയാക്കി. തുടർപഠനം കടപ്പുറം ഗവ.ഹൈ സ്ക്കൂൾ, കോഴിക്കോട് ആർ യു കോളേജ് എന്നീ സ്ഥാപനങ്ങളിൽ ആയിരുന്നു. കോളേജ് പഠനശേഷം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിച്ച് വ്യക്തി. പാടൂർ വാണിവിലാസം യു പി സ്ക്കൂൾ അദ്ധ്യാപകനായിരിക്കേ 2004 ൽ മരണപ്പെട്ടു. മികച്ച ഫുട്ബോൾ താരമായിരുന്നു.
കടവിൽ ഖാലിദ്
1959 ൽ ഒന്നാം ക്ലാസ്സ് പഠനം. ഏഴാം ക്ലാസ്സ് പഠനം പ്രസ്തുത സ്ക്കൂളിൽ നിന്നും പൂർത്തിയാക്കി.പൊതുരംഗത്തും സാമൂഹ്യ രാഷ്ട്രീയ രംഗത്തും ആത്മാർത്ഥ പ്രവർത്തകൻ. പ്രസ്തുത സ്ക്കൂൾ മാനേജിംഗ് കമ്മറ്റി ചെയർമാനായിരുന്നു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയായ ഒ. എസ്. എ യുടെ രക്ഷാധികാരിയുമായിരുന്നു.