ജി.എച്.എസ്.എസ് ചാത്തനൂർ/അക്ഷരവൃക്ഷം/ചേച്ചിയമ്മ
ചേച്ചിയമ്മ
മനു ബസ്സിലെജനാലയിലൂടെ പുറത്തേക്കു നോക്കി കൊണ്ടിരുന്നു. നല്ല മഴയും തണുപ്പുള്ള കുളിർക്കാറ്റും വീശിക്കൊണ്ടിരുന്നു. അയാളുടെ നീട്ടി വളർത്തിയ മുടിയിഴകൾ അലസമായി പാറികളിച്ചു. അയാളുടെ കയ്യിലെ തുണിസഞ്ചിയിൽ നിന്നും എം.ടിയുടെ അപ്പുണ്ണി ( നാലുകെട്ട്) വീർപ്പുമുട്ടുന്നുണ്ടായിരുന്നു ......... ക്കൂടെ അയാളും... എന്തിനെന്നറിയാതെ മനുവിൻ്റെ കണ്ണുകൾ നിറഞ്ഞു.
പുറത്തേക്കു നോക്കിയപ്പോൾ കണ്ണുകളെ കുളിരണിയിക്കും വിധം ഒരു കാഴ്ച അയാൾ കാണുന്നു. ഒരു ചേച്ചിയും അനിയനും.... മനുവിന്റെ ഹൃദയം ഒന്ന് പിടഞ്ഞു. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകികൊണ്ടിരുന്നു. തന്റെ കൊച്ചനുജനെ ചേർത്ത് പിടിച്ച് കൊണ്ട് പോകുന്ന ഒരു ചേച്ചി, അവൻ മിഠായിക്ക് വാശിപ്പിടിച്ചപ്പോൾ മിഠായി വാങ്ങികൊടുത്തും, അവന് കുട ചൂടി കൊടുത്തും, കൂടെ നടന്നതും മനു കണ്ടുകൊണ്ടിരുന്നു. ആർക്കും ആ കാഴ്ച വളരെ ആനന്ദകരം തന്നെയായിരിക്കും എന്നതിൽ സംശയമില്ല. ഇത് കണ്ട മനുവിന്റ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. അവൻ തന്റെ സങ്കടം അടക്കിപിടിച്ച് മെല്ലെ സീറ്റിൽ തലചായ്ച്ച് മയങ്ങി.മയക്കത്തിൽ മനു അവന്റെ കുട്ടിക്കാലം ഓർത്തു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ