ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/ഹയർസെക്കന്ററി
1997 ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത് .അന്ന് 3 ബാച്ചുകൾ ആണ് ഉണ്ടായിരുന്നത്.(2 ബിയോളജി, 1 കോമേഴ്സ് വിത്ത് മാത്തമാറ്റിക്സ് ). ഹൈസ്കൂൾ ബിൽഡിങ്ങിൽ ആയിരുന്നു ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചിരുന്നത്.ഹെഡ്മാസ്റ്ററായിരുന്നു ഹയർ സെക്കന്ററി വിഭാഗത്തിന്റെയും തലവൻ.ഒരു ബാച്ചിൽ 40 കുട്ടികൾ ആണ് ഉണ്ടായിരുന്നത്.
1998 ൽ ഹയർ സെക്കന്ഡറിക്കായി 5 ക്ലാസ് റൂമുകളും 1 ടീച്ചേർസ് റൂമും ഉൾപ്പെടുന്ന ബിൽഡിങ്നിർമ്മിച്ചു . അപ്പോഴും ചില ക്ലാസ്സുകളും, ലാബുകളും ഹൈസ്കൂൾ വിഭാഗത്തിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. 2004 ൽ പ്രിൻസിപ്പൽ ആയി സുധ ടീച്ചർ ചാർജ് എടുത്തു. 4 സ്ഥിരം അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് കമലം ടീച്ചർ പ്രിൻസിപ്പൽ ആയി ചാർജ് എടുത്തു. 2007 ൽ പുതിയ 2 ബാച്ച് കൾ അനുവദിച്ചു.( കോമേഴ്സ് വിത്ത് CA ആൻഡ് ഹ്യൂമാനിറ്റീസ്). 2009 ൽ കംപ്യൂട്ടർസയൻസ് ബാച്ച് അനുവദിച്ചു.
ഇപ്പോൾ 3 ബിൽഡിങ്ങിലായി 11 ക്ലാസ് മുറികളും 5 ലാബുകളും സ്റ്റാഫ് റൂം, ഓഫീസ്റൂം എന്നിവയും ഉണ്ട്. ASAPന്റെ ജില്ലാകേന്ദ്രമാണ്. 6 ബാച്ചുകളിലായി 720 കുട്ടികൾ പഠിക്കുന്നു. ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്.