ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ കർഷകനും നായയും
കർഷകനും നായയും
പതിവു പോലെ അയാൾ വയലിലേക്കിറങ്ങി. എന്നാൽ അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. ഇന്നിതെന്തു പറ്റി,ആർക്കും വരാനുള്ള സമയമായില്ലേ? എന്നും നേരത്തെ എത്തുന്നവരാണല്ലോ. അയാൾ ചിന്തിച്ചു നിന്നു. പെട്ടെന്നൊരു ശബ്ദം കേട്ട് അയാൾ ചുറ്റിലും നോക്കി. മാസ്കണിഞ്ഞ രണ്ടു പേർ. ഒന്ന് വാർഡ് മെമ്പർ ഹുസൈൻ. "എന്താ മെമ്പറെ പതിവില്ലാതെ" അയാൾ ചോദിച്ചു. അയാളുടെ സംശയത്തോടെയുള്ള ചോദ്യത്തിന് മറുപടിയെന്നോണം മെമ്പർ പറഞ്ഞു. "വേലായുധേട്ടാ, ഇപ്പൊ കൊറോണ എന്ന പേരുള്ള ഒരു വൈറസുണ്ട് " "അതെന്താ, നിപ എന്നൊരു വൈറസിനെപ്പറ്റി കേട്ടിട്ട്ണ്ട്, അതു പോലെയാണോ?" "അതിനെക്കാളും ഇത്തിരി പേടിക്കേണ്ട ഒരു വൈറസാണിത്. അതു കൊണ്ട് ആരും പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ ഒന്നും തന്നെ പാടില്ല " "അങ്ങനെയാണോ, അപ്പൊ എല്ലാവരും ഇതൊക്കെ കേൾക്കുമോ" "ഇതൊക്കെ അനുസരിച്ചില്ലെങ്കിൽ അതിന് തക്കതായ ശിക്ഷ ലഭിക്കും" മെമ്പറുടെ മറുപടി കേട്ട് അയാൾ ഒരു നിമിഷം ചിന്തിച്ചു നിന്നു." ഇതൊക്കെ നമ്മൾ പാലിക്കേണ്ട നിർദേശങ്ങളാണ്" ഒരു നോട്ടീസ് അയാൾക്കു നേരെ നീട്ടിക്കൊണ്ട് മെമ്പർ പറഞ്ഞു. അതു വാങ്ങി വായിക്കുന്നതിനിടെ മെമ്പർ നടന്നു പോയി. ഇനിയുള്ള ജീവിതം എന്ത് എന്ന ചോദ്യവുമായി അയാൾ അങ്ങകലേക്ക് നോക്കി നിന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ