ജി.എച്ച്.എസ് തങ്കമണി/വിദ്യാരംഗം
കുട്ടികളിൽ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാൻ വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് വിദ്യാരംഗം കലാസാഹിത്യവേദി . ജൂൺ ആദ്യം തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സാഹിത്യാഭിരുചിയും സർഗ്ഗവാസനയുമുള്ള കുട്ടികളെ ഈ ക്ലബ്ബിലെ അംഗങ്ങൾ ആക്കുകയും അതിൽനിന്ന് സെക്രട്ടറി, പ്രസിഡണ്ട്, കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.പ്രധാനമായും മലയാളഭാഷയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കൈയെഴുത്തു മാസികകൾ വായനാക്കുറിപ്പുകൾ,ആസ്വാദനക്കുറിപ്പുകൾ എന്നിവ കുട്ടികളെക്കൊണ്ട് എഴുതിക്കുകയും മികച്ച രചനയ്ക്ക്സമ്മാനം കൊടുക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വായനാദിനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളെല്ലാം തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആണ്. മലയാളഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുടെ പ്രവർത്തനങ്ങൾ കലാമത്സരങ്ങൾ ഇവയെല്ലാം വിദ്യാരംഗം സാഹിത്യവേദി മായി ബന്ധപ്പെട്ടിരിക്കുന്നു .അതോടൊപ്പം തന്നെ സബ് ജില്ലാതല മത്സരങ്ങൾ കുട്ടികളെ പങ്കെടുപ്പിക്കുകയും അതുവഴി നമ്മുടെ സ്കൂളിലെ പ്രാധിനിത്യം ഉറപ്പുവരുത്തുകയും ചെയ്യുന്നു. സ്കൂളിലെ കുട്ടികൾ പകുതിയിലധികം വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങളാണ്