ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്



കമ്പ്യൂട്ടർ ലാബ്.

ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്നത് കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു .എല്ലാ ആധുനിക സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് ആണ് വിദ്യാലയത്തിൽ ഉള്ളത്.

ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.

സയൻസ് ലാബ്

കുച്ചികൾക്ക് പഠനം രസകരമാക്കുന്നതിനായി ശാസ്ത്രവിഷയങ്ങളിൽ വിവിധ ലഘു പരീക്ഷണങ്ങൾ നടക്കേണ്ടതുണ്ട്.

ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർ‍വ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്.

ഹൈ സ്‌കൂൾ വിഭാഗത്തിലെ എല്ലാ ക്‌ളാസ്സ്‌റൂമുകളും ഹൈടെക്ക് രീതിയിലേക്ക് മാറിയിട്ടുണ്ട്.