ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോൽസവം

ജൂൺ

പ്രവേശനോൽസവം

പ്രവേശനോത്സവം 2026 - 27

2026-27 അധ്യയന വർഷത്തെ വരവേൽക്കുന്നതിനായി 2026 ജൂൺ 1-ന് രാവിലെ 10.00 മണിക്ക് ജി.എച്ച്.എസ്.എസ്. പട്ടഞ്ചേരിയിൽ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു.

വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും എസ്.എം.സി അംഗങ്ങളും പൂർവവിദ്യാർത്ഥികളും പങ്കെടുത്തു. വിദ്യാലയത്തിലെ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് പൂക്കളും മധുരപലഹാരങ്ങളും നൽകി ഹൃദ്യമായ സ്വീകരണം ഒരുക്കി.

ശ്രീമതി. ഷാനി. എം (പ്രസിഡന്റ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്) ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, എസ്.എം.സി അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ആശംസകൾ നേർന്നു.

കുട്ടികളുടെ കലാപരിപാടികൾ, സ്വാഗതഗാനങ്ങൾ, വിവിധ ബോധവത്കരണ സന്ദേശങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. പുതിയ അധ്യയന വർഷത്തിൽ എല്ലാ കുട്ടികൾക്കും പഠനവിജയം ആശംസിച്ച് പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.

പുതിയ വിദ്യാർത്ഥികളെ സ്നേഹപൂർവ്വം സ്വീകരിക്കുകയും വിദ്യാലയാന്തരീക്ഷവുമായി പരിചയപ്പെടുത്തുകയും ചെയ്ത ഈ പ്രവേശനോത്സവം കുട്ടികളിലും രക്ഷിതാക്കളിലും വലിയ ആവേശവും സന്തോഷവും സൃഷ്ടിച്ചു.

പരിസ്ഥിതി ദിനം 2026

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം ഈ വർഷവും വിപുലമായ പരിപാടികളോടെ ആചരിച്ചു. ശ്രീമതി. ഷാനി. എം (പ്രസിഡന്റ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്) സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ വച്ചു പിടിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. പട്ടഞ്ചേരി കൃഷിഭവനിൽനിന്നുള്ള പ്രധിനിധികളും എസ്.എം.സി അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ശേഷം ഫലവൃക്ഷത്തെകളുടെ വിതരണം നടന്നു. വിദ്യാർത്ഥികൾ ആലപിച്ച പരിസ്ഥിതി ഗാനങ്ങൾ ചടങ്ങിനെ മനോഹരമാക്കി. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.

ഷിഗെല്ല ബോധവത്കരണം

ഷിഗെല്ല ബോധവത്കരണം

സംസ്ഥാനത്ത് ഷിഗെല്ല എന്ന രോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഷിഗെല്ല ബോധവത്കരണം നടത്തി. സ്കൂൾ അസംബ്ലിയിൽ വച്ച് സീനിയർ അധ്യാപിക ഹഫ്സത്ത് വിഷയത്തെ കുറിച്ച് സംസാരിച്ചു. വൈറസ് മൂലം പകരുല്ല ഈ രോഗം എങ്ങനെയെല്ലാമാണ് വ്യാപിക്കുന്നതെന്നും അത് തടയാൻ എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും ടീച്ചർ വിശദീകരിച്ചു.

ഫുട്ബോൾ പ്രവചന മത്സരം

ഫുട്ബോൾ പ്രവചന മത്സരം
ഫുട്ബോൾ പ്രവചന മത്സരം

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കുമ്പോൾ ജി.എച്ച്.എസ്. പട്ടഞ്ചേരിയിലും ഫുട്ബോൾ ആവേശത്തിന്റെ ആരംഭമായി. വിദ്യാർത്ഥികൾക്കായി ഒരു പ്രവചന മത്സരം സംഘടിപ്പിച്ചുകൊണ്ട് സ്കൂളിലും ഫുട്ബോൾ ആഘോഷമാക്കി. ഓരോ മത്സരത്തിനും മുന്നോടിയാടി ഫലം കൃത്യമായി പ്രവചിക്കുന്നവർക്ക് ക്യാഷ് പ്രൈസുകൾ നൽകുന്നു. നിരവധി‌ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്നു.

വായനോത്സവം

വായനോത്സവം
വായനോത്സവം

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശം ലോകമെമ്പാടുമെത്തിച്ച് ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ വായനദിനം ഈ അധ്യയന വർഷവും വിപുലമായ പരിപാടികളോടെ ആചരിക്കുകയുണ്ടായി. വായനോത്സവം എന്ന പേരിൽ വിവിധ പരിപാടികൾ അരങ്ങേറി. വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൾ പ്രത്യേകം അസംബ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ വായനയുടെ മഹത്വത്തെകുറിച്ച് വളരെ ആസ്വാദ്യപൂർവം സംസാരിച്ചു. അസംബ്ലിയിൽ വച്ച് വിവിധ ക്ലബുകളുടെ ഉദ്ഘാടനം HM നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത് ഏവരും ആസ്വദിച്ചു. LP, UP, HS വിഭാഗങ്ങളിലായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത് സമ്മാനാർഹരായി. കൂടാതെ വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം കുട്ടികൾക്ക് പുതിയ അനുഭവമായി. വിവിധ ഭാഷകളിലുള്ള പുസ്കങ്ങൾ , കുട്ടികളുടെ സാഹിത്യരചനകൾ, പോസ്ടറുകൾ എന്നിവ പ്രദർശിപ്പിച്ചു. സാഹിത്യ രചനകൾ ഇലകളിൽ ചിത്രീകരിച്ച് നിർമ്മിച്ച സാഹിത്യമരമായിരുന്നു പ്രദർശനത്തിലെ മുഖ്യ ആകർഷണം.

പാസ്കൽ ദിനം

പാസ്കൽ ദിനം

ഗണിതശാസ്ത്രജ്ഞനായ ബ്ലെയ്സ് പാസ്കൽ ന്റെ ജന്മദിനമായ ജൂൺ 19 ന് ജി.എച്ച്.എസ്. പട്ടഞ്ചേരിയിലും പാസ്കൽ ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വച്ച് എട്ടാം തരത്തിലെ അശ്വിൻ ബ്ലെയ്സ് പാസ്കൽ ന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ നേട്ടങ്ങളും കുട്ടികൾക്കു മുൻപിൽ അവതരിപ്പിച്ചു. തുടർന്നു നടത്തിയ നമ്പർ പാറ്റേൺ നിർമ്മാണ മത്സരത്തിൽ പത്താം തരത്തിലെ സ്നിയമാധവ് വിജയിച്ചു. കൂടാതെ വിവിധ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗണിതക്വിസ് മത്സരവും നടന്നു.