ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

{Yearframe}}

പ്രവേശനോത്സവം 2026ജൂൺ 1

2026 പ്രവേശനോത്സവം വിവിധ പരിപാടികളോടു കൂടി നന്നായി നടന്നു. ജില്ലാ പ‍‍‍ഞ്ചായത്ത് അംഗം സിന്ധു അവ‍ർകൾ ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി. തുടർന്ന് പുതിയ കുട്ടികളെ രക്ഷിതാക്കളോടൊപ്പം പരിചയപ്പെടുത്തുന്ന പരിപാടി ഉണ്ടായി. കുട്ടികൾ ക്ക് ഇത് പുതിയ അനുഭവമായി.പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു. കുട്ടികൾക്ക് മധുര വിതരണം നടന്നു.

പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ ക്ലബുകളുടെ നേതൃത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.എൽ.പി.യു.പി. ഹെെസ്ക്കുൾ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തംഗവും ചെെൽഡ് വെൽഫെയർ കമ്മിറ്റി അംഗവുമായ ശ്രീ. ലിയോനാർഡ് ക്ലാസെടുത്തു. പാലക്കാട് ചുരത്തെ കുറിച്ചും അതിൻെറ ചരിത്രത്തെ കുറിച്ചുമുളള വിവരം കുട്ടികളിൽ കൗതുകമുണർത്തി.എക്കോ ക്ലബിൻെറ ഉദ്ഘാടനം ഹരിത കേരളം മുൻ ബ്ലോക്ക് കോർഡിനേറ്റർ ശ്രീ.പ്രേംദാസ് നി‌ർവഹിച്ചു. കൂടാതെ പരിസ്ഥിതി ബോധവത്കരണ ക്ലാസും നടത്തി. എക്കോ ക്ലബിൻെറ നേതൃത്വത്തിൽ വൃക്ഷത്തെെ നട്ടു.

ബാലവേല വിരുദ്ധ ദിനം ജൂൺ 12

ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ ചെയ്യുകയും അതിനെ കുറിച്ച് അസംബ്ലിയിൽ വായിക്കുകയും ചെയ്തു.