ജി.എച്ച്.എസ്.എസ് വയക്കര/*ചരിത്രം
ചരിത്രം കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ വയക്കര വില്ലേജിൽ 6.4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വയക്കരഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ഒരു നാടിൻറെ വിദ്യാഭ്യാസ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമാണ്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സ്വപ്നമായിരുന്നു.ഈ സന്ദർഭത്തിലാണ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി പാടിയോട്ടുചാലിലെ ഉദാരമനസ്കനായ ശ്രീ ശ്രീ ദാമോദരൻ ഷേണായി സ്ഥലം സൗജന്യമായി സർക്കാരിലേക്ക് നൽകുന്നത്. തൽഫലമായി 1924 എൽ പി സ്കൂളായിപ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1956 ൽ യുപി ആയും 1966 ഹൈസ്കൂളായു1998 ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനോടകം 18000 ത്തിലധികം പേർ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിസമൂഹത്തിന്റെ നാനാതുറകളിൽ എത്തപ്പെട്ടിരിക്കുന്നു. ഇപ്പോൾ 1300 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1956 എവിടെ തുടക്കം കുറിച്ച ഹാൻഡ്ബോൾഎന്ന കായിക ഇനത്തിൽ നിരവധി സംസ്ഥാന ദേശീയ അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കുവാനും നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഒട്ടനവധി കായികതാരങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെൻറ് കീഴിൽ ആയി ജോലി നോക്കി വരുന്നു എന്നതും പ്രസ്താവ്യമാണ്.