ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഹൈസ്കൂൾ
നമ്മുടെ സ്കൂളിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിവരെ 1599 കുട്ടികൾ പഠിക്കുന്നുണ്ട്. പ്രൈമറി വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 341 കുട്ടികളും 14 അധ്യാപകരും ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 514 കുട്ടികളും 19 അധ്യാപകരും, ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനുകളിലായി 744 കുട്ടികളും 30 അധ്യാപകരും ഹയർസെക്കൻഡറി വിഭാഗത്തിൽ 20 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 87 കുട്ടികളും ടീച്ചർമാരും രണ്ട് ആയമാരും ഉൾപ്പെടെ നാല് പേരും ജോലിചെയ്യുന്നുണ്ട് കൂടാതെ ജില്ലാ പഞ്ചായത്തിൽ നിന്നും ഒരു ലൈബ്രറി കൗൺസിലിംഗ് ടീച്ചർ രണ്ട് പാചക തൊഴിലാളികൾ രണ്ട് സ്കൂൾ ബസ്സുകളിൽ ആയി നാല് ജീവനക്കാർ ഒരു സെക്യൂരിറ്റി സ്റ്റാഫ് ഒരു ക്ലർക്ക് 2 ഓഫീസ് അറ്റൻഡ് 2 എഫ്ടിസിഎം എന്നിവർ കൂടിയുണ്ട്.സ്കൂളിൽ 82 ക്ലാസ് മുറികളുണ്ട് ഇതിൽ 45 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകളാണ്. ഇതിൽ അപ്പർ പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേക കംമ്പ്യൂട്ടർ മുറികൾ. ഫിസിക്സ് കെമിസ്ട്രി ഗണിത ലാബുകൾ, സെമിനാർ ഹാൾ , 5 സ്റ്റാഫ് റൂമുകൾ, എസ് പി സി റൂം, എൻഎസ്എസ് റൂം, രണ്ട് ലൈബ്രറി റൂമുകൾ, ഹയർസെക്കൻഡറി വിഭാഗത്തിന് രണ്ട് ടിങ്കറിംഗ് ലാബുകൾ, സെമിനാർ ഹാൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറ് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നത് ഭൗതിക സാഹചര്യങ്ങളിൽ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാണ് പാളയംകുന്ന്.
പ്രവർത്തനസജ്ജമായ ഐ.ടി ലാബുകൾ
രണ്ട് ഐ ടി ലാബുകൾ
20 ഹൈടെക്ക് ക്ലാസ്സ് മുറികൾ
10 കംപ്യൂട്ടറുകൾ
40 ലാപ്ടോപ്പുകൾ
35 മൾട്ടിമീഡിയ സ്പീക്കറുകൾ
26 പ്രൊജക്ടറുകൾ
ക്ലാസ്സ് മുറികളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം
സ്കൂൾ വൈഫൈ.
ഹൈസ്കൂൾ വിഭാഗം ഭൗതിക സൗകര്യങ്ങൾ, നേട്ടങ്ങൾ,മികവുകൾ കാണുവാനായി താഴെക്കൊടുത്തിരിക്കുന്ന ചിത്രശാല കണ്ണിയിൽ പ്രവേശിക്കുക.