ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/എന്റെ അമ്മ .....ഇപ്പോൾ ഈ നാടിന്റെയും......

Schoolwiki സംരംഭത്തിൽ നിന്ന്
 എന്റെ അമ്മ .....ഇപ്പോൾ ഈ നാടിന്റെയും......    

ഈയിടെയായി ഞാൻ എന്നും എന്റെ കുഞ്ഞനിയന്റെ കരച്ചിൽ കേട്ടാണ് ഉറങ്ങുന്നതും ഉണരുന്നതും.. ഞാൻ കണ്ണുകൾ തുറന്നു നോക്കി യപ്പോൾ കണ്ടത് അമ്മുമ്മ കുഞ്ഞിനെ എടുത്തു തോളിൽ തട്ടിക്കൊണ്ട് നടക്കുന്നതാണ്.. വളരെ ദൂരെ നിന്നു എന്റെ അമ്മ വലിയ വിഷമത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.ഞാൻ അമ്മയുടെ അടുത്തേക്ക് ഓടാനായി ആഞ്ഞു.പെട്ടെന്ന് മുത്തശ്ശന്റെ കൈകൾ എന്നെ പിടിച്ചു നിർത്തി.എന്താണെന്നറിയില്ല..അടുത്തിടെയായി അമ്മ ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ല.കുഞ്ഞനിയനെ എടുക്കുന്നില്ല.ഞാൻ പഠിക്കുമ്പോൾ കൂടെയിരിക്കുന്നില്ല.എപ്പോഴെങ്കിലും ദൂരെ മാറിനിന്നു ഒരെത്തിനോട്ടം മാത്രം.മുൻപൊക്കെ ജോലിക്കു പോകാത്തപ്പോൾ എപ്പോഴും അമ്മ ഞങ്ങളോടൊപ്പം കാണുമായിരുന്നു.. ഉണ്ണാനും.. ഉറങ്ങാനും.. കളിക്കാനും..കഥ പറയാനും.. എല്ലാം.... എന്റെ അമ്മ.. ഞാൻ വിതുമ്പി.അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നഴ്സാണ് എന്റെ അമ്മ എന്നെനിക്കറിയാമായിരുന്നു.എങ്കിലും ഇപ്പോൾ എന്റെ അമ്മയ്ക്കെന്താ പറ്റിയെ... എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.പിന്നീട് എന്റെ മുത്തശ്ശന്റെ വാക്കുകളിലൂടെ ഞാൻ അറിഞ്ഞു.. ഒരു മഹാമാരി ലോകത്തെയാകെ കഷ്ടതയിൽ ആക്കിയിരിക്കുന്നു.എൻറെ അമ്മ ഉൾപ്പെടെയുള്ള നഴ്സുമാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആണ് ഈ കൊടിയ വിപത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ വേണ്ടി ദൈവം പറഞ്ഞു വിട്ട ഭൂമിയിലെ മാലാഖമാർ... അങ്ങനെയുള്ളവർ ആരുടേയും അടുത്ത് കുറച്ചു നാളേക്ക് വന്നു കൂടാത്രേ... എന്റെ കുഞ്ഞനിയനെപ്പോലും എടുത്തു കൂടാത്രേ.... പാവം എന്റെ അമ്മ... അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ ദൂരെ നിന്ന് കണ്ടു... നിസ്സഹായയായി നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.... എങ്കിലും ഞാൻ പ്രാർത്ഥിച്ചു.. നമ്മുടെ നാടിനു നല്ലതു വരാൻ.. പിന്നെ തെല്ലൊരു അഭിമാനത്തോടെ ഓർത്തു... എന്റെ അമ്മ എന്റെയും ഈ നാടിന്റെയും കൂടിയാണ്....

സ്നേഹ
5 A ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ