ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഇതുവരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ പതിന്നാല് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണുക. വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ രണ്ടോ മൂന്നോ ദിവസത്തിനകം പനിയോ ചുമയോ ഉണ്ടാകും. പനി,ചുമ ,മൂക്കൊലിപ്പ്,തൊണ്ടവേദന,ക്ഷീണം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയിലാണ്. ലോകാരോഗ്യസംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു. ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്. ഇന്റ്യയിലാദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലെ തൃശ്ശൂരാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. കൊറോണ വൈറസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽ കൊറോണ വൈറസ്.കൊറോണ വൈറസിനെ കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ നമുക്ക് ഒരുമിച്ച് നിന്ന് പോരാടാം. അതിനാൽ അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. തിരികെ വരുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം