ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/അവനിയുടെ വ്യഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അവനിയുടെ വ്യഥകൾ


പൊൻകിരണങ്ങൾ വിടർത്തി മലനിരകൾക്കിടയിൽ നിന്നെ-
ത്തിനോക്കുന്ന കതിരോൻ
പച്ച പുതച്ച ഭൂമിയുടെ നിറവ്
വിടരുവാൻ കൊതിയ്ക്കുന്ന പൂക്കളുടെ നനുത്ത അധരങ്ങൾ
അവയുടെ മധു തേടിയണയുന്ന ശലഭങ്ങൾ
നൈർമ്മല്ല്യത്തിന്റെ നീരുറവയുമായി ഒഴുകുന്ന അരുവികൾ

അവയുടെ സ്വച്ഛതയിലലിഞ്ഞ് ജീവിയ്ക്കുന്ന കുറെ പാവം മനുഷ്യർ....
ആരേയും നോവിക്കാത്ത അവരുടെ മനസ്സുകൾ, ജീവിതങ്ങൾ.

പക്ഷെ,
ദൈവീകതയാർന്ന ആ കാഴ്ചകളൊക്കെ
എവിടെയോ മറഞ്ഞിരിയ്ക്കുന്നു.
സ്നേഹവാത്സല്ല്യങ്ങളേയും മാനുഷികതയേയും
സഹാനുഭൂതിയേയുമൊക്കെ
സ്വാർത്ഥതയുടെ വാൾമുനകൾ കൊണ്ട്
മനുഷ്യൻ തന്നെ കീറി മുറിച്ചിരിക്കുന്നു.

പ്രകൃതി എന്ന അമ്മയെ ചവിട്ടി അരച്ചിരിയ്ക്കുന്നു;
ദയാരഹിതമായി
മൃഗങ്ങളേക്കാൾ ക്രൂരതയുള്ള മനുഷ്യർ -
സങ്കൽപ്പസുന്ദരമായ ഭൂമിയെ അവർ ശ്മശാനമാക്കി.

സൂര്യനു പോലും ഉദിയ്ക്കാൻ ഭയം,
സമൃദ്ധിയുടെ ഹരിതാഭകൾ ചുട്ടുകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

വിടരാൻ മടിച്ച് പൂക്കൾ;
തേൻ തേടിയെത്തിയിരുന്ന പൂമ്പാറ്റകളും ഓണത്തുമ്പികളും,
ഇന്നെവിടെ.....?
എവിടെ,
നിറഞ്ഞൊഴുകിയിരുന്ന പുഴകളും അരുവികളും?
കാറ്റിനു പോലും കരിഞ്ഞ കനവുകളുടെ മണം!

ഒരു നിമിഷം... ഒരൊറ്റ നിമിഷം.
കണ്ണടച്ച് കാതോർത്താൽ,
കേൾക്കാമൊരു തേങ്ങൽ.
കാണാം,
നിഷ്ഠൂരൻമാരായ മക്കളെയോർത്ത്
മനസ്സ് തപിയ്ക്കുന്ന പ്രകൃതിയാം
അമ്മയിൻ ആത്മാവിൽ നിന്നൊഴുകുന്ന
ചുടുകണ്ണീർ ചാലുകൾ.
 

അതുല്യ മണികണ്ഠൻ
8 F ഗവ.ഹയർസെക്കന്ററി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത