ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026

മാലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ നവ്യ സുരേഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ മോഹനൻ നെല്ലിക്ക അധ്യക്ഷം വഹിച്ച ചടങ്ങിന് ഹെഡ്മാസ്റ്റർ തിലകൻ സാർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റൻറ് സ്മിത ടീച്ചർ , ഹയർസെക്കൻഡറി പ്രിൻസിപ്പൽ, മദർ പി ടി എ പ്രസിഡന്റ് ഷൈനി രജനീഷ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് സാർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. എസ്‌ എസ്‌ എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . ലിറ്റിൽ കൈറ്റ്സ്, എസ് പി സി, എൻസിസി, ജെ ആർ സി എന്നീ യൂണിറ്റുകളെ കുറിച്ച് രചന ടീച്ചർ, ശ്രീന ടീച്ചർ, സിന്ധു ടീച്ചർ, രഞ്ജിത്ത് സാർ എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ അവരുടെ അനുഭവം പങ്കിട്ടു. അതിനുശേഷം കുട്ടികൾക്ക് മധുരം നൽകി