ജി.എച്ച്.എസ്.എസ്. തെങ്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ(2021 - 22)UP വിഭാഗം :

1. ഉദ്ഘാടനവും പരിസ്ഥിതി ദിനാചാരണവും

2021-22 അധ്യയന വർഷത്തെ സയൻസ്ക്ലബ് രൂപീകരണം 5/06/21 ന് നടന്നു. ഉദ്ഘാടനശേഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികളായ വൃക്ഷ തൈകൾ നടൽ, പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, പരിസ്ഥിതിസംരക്ഷണ ഗാനങ്ങൾ കവിതകൾ എന്നീ പരിപാടികൾ കുട്ടികൾ online ആയി അവതരിപ്പിച്ചു.

2. ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന പ്രസംഗം, കവിതകൾ, ചാന്ദ്രദിന പതിപ്പ് പോസ്റ്റർ, കൊളാഷ് , കടങ്കഥാ ശേഖരണം, ബഹിരാകാശയാത്രികരുെടെ വേഷം ധരിക്കൽ എന്നീ പരിപാടികൾ കുട്ടികൾ Online ആയി അവതരിപ്പിച്ചു.

3. ആഗസ്റ്റ് - 6 ഹിരോഷിമ ദിനം

ഹിരോഷിമദിനേത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.

4. ചിങ്ങം 1 - കർഷകദിനം -

കർഷക ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ് കൃഷിപ്പാട്ട്, കൊയ്ത്തു പാട്ട് , കർഷക നൃത്തം, കൃഷി പ്പതിപ്പു നിർമ്മാണം, കാർഷിക ഉപകരണങ്ങൾ പരിചയപ്പെടുത്തൽ , അടുക്കളത്തോട്ടം പരിചയപ്പെടുത്തൽ എന്നീ

പ്രവർത്തനങ്ങൾ

നടത്തി.

5. സെപ്റ്റംബർ 16-ഓസോൺ ദിനം .

ഈ ദിനത്തിൽ ഓസോൺ ദിനപ്രസംഗം, പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യങ്ങൾ എന്നിവ അവതരിപ്പിച്ചു.

6. ഒക്ടോബർ 16- ഭക്ഷ്യദിനം

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സയൻസ്ക്ലബ്ബ് കുട്ടികൾക്കായി ഭക്ഷ്യമേള സംഘടിപ്പിച്ചു. പോഷക ഗുണങ്ങളുള്ള നാടൻ വിഭവങ്ങൾ തയ്യാറാക്കുവാൻ കുട്ടികേളേട് ആവശ്യെപെട്ടു. അങ്ങനെ ഭക്ഷ്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ ഒരു അവബോധം ഉണ്ടാക്കുവാൻ സാധിച്ചു.

7.ശാസ്ത്ര രംഗം സ്കൂൾ തല മത്സരങ്ങൾ, സബ്ജില്ലാതല മത്സരങ്ങൾ

ശാസരംഗം പരിപാടിയുടെ ഭാഗമായി സയൻസ് ക്ലബ്ബ് ' വീട്ടിൽ ഒരു പരീക്ഷണം, ശാസ്ത്രേ ലേഖനം എന്നീ ഇനങ്ങളിൽ മത്സരം സംഘടിപ്പിച്ചു. സ്കൂൾ തലത്തിൽ വീട്ടിൽ ഒരു പരീക്ഷണത്തിന് 7 D യിലെ ജസീതയും ശാസ്ത്ര ലേഖനത്തിന് 7B യിലെ ശ്രീനന്ദയും ഒന്നാം സ്ഥാനം നേടി

സബ് ജില്ലാ മത്സരങ്ങളിൽ ഇവർ യഥാക്രമം മൂന്നും ഒന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

8.ബഹിരാകാശവാരത്തോടനുബന്ധിച്ചു നടത്തിയ ശാസ്ത്ര ക്വിസ്സിൽ 7 D യിലെ സരോവ് കൃഷ്ണ ഒന്നാം സ്ഥാനം നേടി.