ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/രണ്ടുവരി

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടു വരി

രണ്ടുവരി മാത്രം...രണ്ടു-
വരിമാത്രമെന്നു
ചൊല്ലുന്നവരേറെയുണ്ടുതാനും
രണ്ടുവരിയെന്ന നാലക്കത്തിൻ
സാഹിത്യ മൂല്യമറിയാതെ
ചൊന്നിടുന്നു
ഒരു പ്രബന്ധത്തിനു പോലും
മുഴുമിക്കാനാകാത്തയത്രയും
സദാ രണ്ടുവരിവരെ മാത്രം
തൂലിക ചലിപ്പിക്കുന്നൊരു
കുഞ്ഞുണ്ണിക്കു
പറയാനുണ്ടെന്നതു
സത്യം
ദോഹ എഴുതുന്ന കബീറിന്റെ
വരികൾക്കും
സമുദ്ര അളവുകോൽ പോൽ
നീളമുണ്ടെന്നതു സത്യം

രണ്ടുവരിക്കു മാത്രം
ജനലക്ഷങ്ങളെ
പരിഹസിക്കാനായിടുമ്പോളതാ
വിമർശകന്റെ നാവിനും
ബലക്ഷയം സംഭവിച്ചിടുന്നു...
ഇൗ രണ്ടുവരിയോ എന്നു
ചൊല്ലിപ്പരിഹാസച്ചിരിമുഴക്കുന്ന
മനുഷ്യാ നിന്നോടിതാ രണ്ടുവരി
കേവലം ഈ രണ്ടുവരിയുടെ
ശക്തി എന്തെന്നറിയുക നീയാ
ചിരിക്കുമുന്നെ..
. അതിന്റെ മൂല്യമെന്തെന്നറിയുക നീ...

ഫർഹത്ത് എം
10 I ജി എച്ച്‌ എസ് എസ് തൂവ്വൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത