ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിലെ 3/7എ, 4/7, 3/6 എന്നീ സർവെ നമ്പറുകളിലായ 3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ക്ലാസുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കേന്ദ്രീകൃത വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും പൂർവ്വവിദ്യാർത്ഥികളുടെ ക‌ൂട്ടായ്‌മയിൽ സ്‌ക‌ൂളിൽ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കളുമായി അധ്യാപകർക്ക് സംവദിക്കുന്നതിനുള്ള മൊബൈൽ ആപ്പ് സംവിധാനം വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് ഏറെ സഹായിക്കുന്നു. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
കെട്ടിട ആസ്ഥി വിവരങ്ങൾ

ഭ‍ൂസ്വത്ത്

സർവെ നമ്പർ വിസ്‍തീർണ്ണം (സെന്റ്)
3/7എ 211
3/7എ 053
4/7 045
3/6 002


കെട്ടിടങ്ങൾ

നമ്പർ കെട്ടിടങ്ങൾ (ഫണ്ട്) വാർഷം ക്ലാസ് മുറികൾ എണ്ണം
1 ജി..യു.പി.എസ്.കടുങ്ങപുരം (എച്ച്.എസ്. ന് മുമ്പ്) 1972-73 12
2 പി ടി എ ഫണ്ട് 1975-76 06
3 പി ടി എ ഫണ്ട് 1980-81 02
4 ഡിപിഇപി 1996-97 03
5 ജില്ലാ പഞ്ചായത്ത് 1999-00 02
6 ബ്ലോക്ക് പഞ്ചായത്ത് 2000-01 03
7 എംപിഎൽഎഡി (ശ്രീ.അബ്ദസമദാനി) 2001-02 03
8 എംപിഎൽഎഡി(ശ്രീ.ബനാത്ത്‍വാല) 2001-02 03
9 ജില്ലാപഞ്ചായത്ത് 2003-04 05
10 ജില്ലാപഞ്ചായത്ത് 2004-05 02
11 എസ്എസ്എ 2004-05 04
12 എസ്എസ്എ 2005-06 01
13 എസ്എസ്എ 2006-07 02
14 എസ്എസ്എ 2007-08 03
15 എസ്എസ്എ 2008-09 05
16 എംഎൽഎ ആസ്തിവികസന ഫണ്ട് (ശ്രീ.അഹമ്മദ്കബീർ) 2016-17 12
17 ജില്ലാപഞ്ചായത്ത്(ഓഡിറ്റോറിയം) 2017-18 05
18 ജില്ലാപഞ്ചായത്ത്(ഗേൾസ് റസ്റ്റ്റൂം) 2018-19 03

ഭൗതിക സൗകര്യങ്ങൾ ചിത്രശാല