ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

ഇരിക്കൂർ: ജി.എച്ച്.എസ്.എസ് ഇരിക്കൂർ സ്കൂളിൽ ഓണാഘോഷം ഭംഗിയായി ആഘോഷിച്ചു.ഓണാഘോഷം ഭംഗിയാക്കാൻ എല്ലാ കുട്ടികളും തങ്ങൾക്കാകും വിധം പരിശ്രമിച്ചു.പൂക്കളം ഒരുക്കി എല്ലാ കുട്ടികളും മത്സരിച്ചു.പൂക്കളമത്സരത്തിനുശേഷം കുട്ടികൾ സമൃദ്ധമായ ഓണസദ്ധ്യയിലേക്ക് തിരിഞ്ഞു.ഓണസദ്ധ്യയ്ക്ക് ശേഷം എല്ലാവരും പൂക്കളമത്സരത്തിന്റെ ഫലത്തിനായ് കാത്തിരുന്നു.അവസാനം പൂക്കളമത്സരത്തിന്റെ ഫലം വന്നെത്തി.10b-ക്കാണ് ഒന്നാം സ്ഥാനം.തുടർന്ന് ഓണകളികളിൽ കുട്ടികൾ ഏർപ്പെട്ടു.അങ്ങനെ ഓണാഘോഷം ഭംഗിയായി അവസാനിച്ചു.