ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
പുതിയ പ്രതീക്ഷകളോടെ തിരികെ സ്‌കൂളിലേക്ക്....
ആലിപ്പറമ്പ ജി എച് എസ് എസ് പ്രവേശനോത്സവം 2026 ജൂൺ 1 നു സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ജിഷ പി കുട്ടികളോട് സംസാരിക്കുകയും സമ്മാന ദാനം നടത്തുകയും ചെയ്തു.പി ടി എ പ്രസിഡന്റ് ,പ്രിൻസിപ്പൽ ,എസ് എം സി ചെയർമാൻ ,എം പി ടി എ പ്രസിഡന്റ് തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.യോഗത്തെ തുടർന്ന് കുട്ടികളുടെ കലാ പ്രകടനങ്ങളോടൊപ്പം, SSLC full A+ നേടിയ കുട്ടികൾക്കും പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികൾക്കും LSS, സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി.