ജി.എച്ച്.എസ്.എസ്.മാതമംഗലം/ഗണിത ക്ലബ്ബ്/2026-27
ദൃശ്യരൂപം
മാത്ത്മാജിക്
"ഗണിതം കഠിനമല്ല, മറിച്ച് വിസ്മയങ്ങൾ നിറഞ്ഞ ഒരു മാന്ത്രിക ലോകമാണെന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കുന്ന ഒരു കൂട്ടായ്മ ആണിത്. കേവലം സമവാക്യങ്ങൾക്കപ്പുറം പസിലുകളിലൂടെയും, മാത്തമാറ്റിക്കൽ ഗെയിമുകളിലൂടെയും കണക്കിലെ മാന്ത്രികത തൊട്ടറിയാനും ഭയമില്ലാതെ കണക്കിനെ സ്നേഹിക്കാനും ഈ അക്കാദമിക വർഷത്തിൽ ഞങ്ങൾ വേദിയൊരുക്കുന്നു."
2026-27 അധ്യായന വർഷത്തിലെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ ചേർത്തു. ഗണിത അധ്യാപക അശ്വതി ബി. എ ക്ലബ് ന്റെ മേൽനോട്ടം വഹിക്കുന്നു.മറ്റു ഗണിത അധ്യാപകർ സ്മിത എം പി, സ്മിത കെ, സ്വപ്നലേഖ എന്നിവരുടെ സഹായങ്ങളും നിർദേശങ്ങളും ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്.