ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

  • ക്ലബ്ബ് ഭാരവാഹികൾ 2025 - 26

കോഡിനേറ്റർ  : ശ്രീമ ശ്രീധരൻ

കൺവീനർ  : അർവ എൻ പി ( Std V)

ജോ.കൺവീനർ : ഫാത്തിമ ഹാജിസ കെ പി ( Std IV)

ക്ലബ്ബ് പ്രവർത്തനങ്ങൾ 2025-26

  • വായന മാസാചരണം 2025

മാങ്കടവ് ജി എം എൽ പി സ്കൂൾ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ മസാചരണം സംഘടിപ്പിച്ചു. കണ്ണൂർ റെഡ് എഫ് എം ആർ ജെ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി എൻ പണിക്കർ അനുസ്മരണവും കഥകളിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മികവുറ്റതാക്കി തീർക്കുവാനുള്ള പ്രത്യേക പദ്ധതിയായ 'കഥാമൃത'വും വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും 2024-25 അധ്യയനവർഷത്തിൽ എൽ എസ് എസ് കരസ്ഥമാക്കിയ ആയിഷ സന കെ എ , അർവ എൻ പി എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.LSS വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ വിതരണം ചെയ്തു. അവധിക്കാലത്തെ മികച്ച വായനക്കാർക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു.പാപ്പിനിശ്ശേരി ബി ആർ സി കോഡിനേറ്റർ എ.സന്തോഷ് "കഥയും വരയും"അവതരിപ്പിച്ചു. ആയിഷ സന വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡൻ്റ് സി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് എം പി സൈദ്, മദർ പി ടി എ പ്രസിഡൻ്റ് സി ഷഫീറ, അധ്യാപകരായ രഞ്ജിത ടി.വി ,സി.പി സുബൈബത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും രേഖപ്പെടുത്തി.

കുട്ടികൾക്കായി വായന ക്വിസ്, വായന മത്സരങ്ങൾ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടന്നു.

  • ബഷീർ ദിനം 2025

ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ "ടീച്ചറും കുട്ട്യോളും ഒരു ബഷീർ കൃതിയും" എന്ന തലക്കെട്ടിൽ കഥാമൃതം പരിപാടി സംഘടിപ്പിച്ചു. ഒന്നു മുതൽ അഞ്ചുവരെ എല്ലാ ക്ലാസ്സുകളിലും ടീച്ചർ കുട്ടികളോട് കഥ പറഞ്ഞുകൊണ്ട് ഓരോ ബഷീർ കൃതിയെ പരിചയപ്പെടുത്തി കൊടുക്കുകയും കുട്ടികൾ ആ കഥ സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രശസ്ത കൃതികളായ തേന്മാവ്, ആനപ്പൂട,ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയവയാണ് കഥാവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാരംഗം കോഡിനേറ്റർ ശ്രീമ ശ്രീധരൻ കുട്ടികൾക്കായി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കൺവീനർ അർവ എൻ പി നന്ദിയും പറഞ്ഞു.

സയൻസ് ക്ലബ്ബ്

  • ക്ലബ്ബ് ഭാരവാഹികൾ 2025-26

കോഡിനേറ്റർ  : എ.വി വിദ്യ

കൺവീനർ  : ഫാത്തിമത്തുൽ റിയ ടി പി ( Std V )

ജോ. കൺവീനർ  : റസാഉൽ കരീം ( Std IV )

ക്ലബ്ബ് പ്രവർത്തനങ്ങൾ 2025-26

  • ചാന്ദ്രദിനം

വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 21  ചാന്ദ്ര ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കായി 'അമ്പിളിച്ചന്തം' - ചിത്ര രചന& കളറിംഗ്,'അമ്പിളിക്കല'- ചാന്ദ്ര ദിന പതിപ്പ്,'പൊന്നമ്പിളി'- അമ്പിളി പാട്ടുകൾ തുടങ്ങിയ പരിപാടികൾ നടന്നു.

സോഷ്യൽ സയൻസ് ക്ലബ്

  • ക്ലബ്ബ് ഭാരവാഹികൾ 2025-26

കോഡിനേറ്റർ  : എം.മൃദുല

കൺവീനർ  : ഫാത്തിമ പി കെ ( Std IV )

ജോ.കൺവീനർ : ഫാത്തിമ റിൻഷ എം പി (Std IV )

പരിസ്ഥിതി ക്ലബ്ബ്

  • ക്ലബ്ബ് ഭാരവാഹികൾ 2025-26

കോഡിനേറ്റർ  : എ.വി വിദ്യ

കൺവീനർ : ഫാസി മുഹമ്മദ് പി കെ ( Std V )

ജോ.കൺവീനർ  : സ്വഫ് വ. യു ( Std III )

ക്ലബ്ബ് പ്രവർത്തനങ്ങൾ 2025-26

  • പരിസ്ഥിതി ദിനം

2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം മാങ്കടവ് ജി എം എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആചരിച്ചു. പി ടി എ പ്രസിഡൻ്റ് സി അബ്ദുള്ള പൂച്ചെടി നട്ടു കൊണ്ട് പൂന്തോട്ടമൊരുക്കൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികൾ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, ക്വിസ്,പോസ്റ്റർ നിർമ്മാണം, പ്രദർശനം, റീ-സൈക്കിൾ - റീ-യൂസ് തുടങ്ങിയ പരിപാടികളും നടന്നു. പുനരുപയോഗത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി "റീസൈക്കിൾ റീയൂസ് " എന്ന തലക്കെട്ടിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നും പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും നൽകി.

ഗണിത ക്ലബ്ബ്

  • ക്ലബ്ബ് ഭാരവാഹികൾ 2025-26

കോഡിനേറ്റർ  : ടി.വി ഷിൽന

കൺവീനർ : ഫാത്തിമ.കെ ( Std V )

ജോ.കൺവീനർ  : മൻഹ ഫാത്തിമ ( Std III )

ഇംഗ്ലീഷ് ക്ലബ്ബ്

അറബിക് ക്ലബ്ബ്

  • ക്ലബ്ബ് ഭാരവാഹികൾ 2025-26

കോഡിനേറ്റർ  : സി.പി സുബൈബത്ത്

കൺവീനർ : ഫാത്തിമ ഹാജിസ.കെ.പി ( Std IV )

ജോ.കൺവീനർ 1  : ഫാത്തിമ ഫൗസാന.എം ( Std IV )

ജോ.കൺവീനർ 2 : സ്വഫ് വ യു

ക്ലബ്ബ് രൂപീകരണം

വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തിയെടുക്കുക, ഭാഷാഭിരുചി വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിച്ചുവരുന്ന അലിഫ് അറബിക് ക്ലബ്ബിൻ്റെ 2025 26 അധ്യയന വർഷത്തെ രൂപീകരണയോഗം ജൂൺ 16 തിങ്കളാഴ്ച നടന്നു. വിദ്യാലയത്തിലെ അറബി ഭാഷ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും ക്ലബ്ബിലെ അംഗങ്ങളാണ്.

പ്രവർത്തനോദ്ഘാടനം

ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിൽ കഥാമൃതം പരിപാടിയുടെയും അറബിക് ക്ലബ് ഉൾപ്പെടെ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കണ്ണൂർ റെഡ് എഫ് എം ആർ ജെ മുസാഫിർ നിർവഹിച്ചു.

ദിനാഘോഷങ്ങൾ

വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റു ക്ലബ്ബുകളോടൊപ്പം ചേർന്നുനിന്നുകൊണ്ട് പ്രവർത്തനങ്ങൾ നടത്തിവരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനം ഒരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായനാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യ ദിനം,അധ്യാപക ദിനം ഗാന്ധിജയന്തി , ശിശുദിനം, ലഹരി വിരുദ്ധ ദിനം etc.

  • പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ അറബിയിൽ തയ്യാറാക്കി പ്രദർശിപ്പിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി. അവയുടെ പ്രദർശനവും നടന്നു. വിദ്യാലയത്തിലെ പൂന്തോട്ട നവീകരണത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. റീസൈക്കിൾ_റീയൂസ് എന്ന പരിപാടിയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പരിശീലനത്തിന് നേതൃത്വം നൽകിയത് വിദ്യാലയത്തിലെ അറബി അധ്യാപിക സി പി സുബൈബത്ത് ആണ്.

  • വായന ദിനം

ജൂൺ 19 വായനാദിനത്തിൽ അറബിക് ക്ലബ്ബ് ഉൾപ്പെടെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നടന്നു. വിദ്യാലയത്തിൽ കഥാമൃതം പരിപാടിക്ക് തുടക്കമായി. വായനാ മാസാചരണത്തിന്റെ ഭാഗമായി അറബിക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അറബിക് ക്വിസ് മത്സരം നടന്നു. നാലാം തരത്തിലെ ഫാത്തിമ റിൻഷ എംപി,ഫാത്തിമ നിഷിയ സി എച്ച്, ഫാത്തിമ ഫൗസാന എം എന്നിവർ യഥാക്രമം 1, 2 ,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

  • സ്വാതന്ത്ര്യ ദിനം

ആഗസ്ത്15 സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടന്നു. പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ പതാക ഉയർത്തി. അറബിക് ക്ലബ്ബ് വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. വിദ്യാലയത്തിന്റെ തനത് പരിപാടിയായ 'കഥാമൃത'ത്തിൻ്റെ ഭാഗമായി 'സ്വാതന്ത്ര്യ കഥാമൃതം' സംഘടിപ്പിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും സ്വാതന്ത്ര്യസമര ചരിത്ര കഥകൾ പറഞ്ഞു. അത് സ്കൂളിൻ്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്മാസ് ഓഫ് മാങ്കടവിൽ പബ്ലിഷ് ചെയ്തു.

  • അലിഫ് ടാലൻറ് എക്സാം

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പ്രതിവർഷം നടത്തിവരുന്ന അലിഫ് ടാലൻറ് എക്സാം സ്കൂൾതലം ജൂലൈ 3 ന് നടന്നു. നാലാം തരത്തിലെ ഫാത്തിമ റിൻഷ എം.പി, ഫാത്തിമ നിഷിയ എന്നിവർ ഉപജില്ലാതലത്തിൽ പങ്കെടുത്തു.

  • അൽ മാഹിർ സ്കോളർഷിപ്പ് എക്സാം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 12ന് സംഘടിപ്പിച്ച അൽ മാഹിർ സ്കോളർഷിപ്പ് എക്സാം സ്ക്രീനിങ് ടെസ്റ്റിൽ നാലാം തരത്തിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു. ഫാത്തിമ നിഷിയ, ഫാത്തിമ ഫൗസാന തുടങ്ങിയവർ ഫൈനൽ പരീക്ഷയിൽ പങ്കെടുത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കി.

  • അറബിക് സാഹിത്യോത്സവം

ആരോഗ്യ ശുചിത്വ ക്ലബ്ബ്

  • ക്ലബ്ബ് ഭാരവാഹികൾ

കോഡിനേറ്റർ  : എ.വി.വിദ്യ

കൺവീനർ : റിസ ഫാത്തിമ എം ( Std V )

ജോ.കൺവീനർ  : അർവ ഫാത്തിമ എ ( Std V )

ലഹരി വിരുദ്ധ ക്ലബ്ബ്

  • ക്ലബ്ബ് ഭാരവാഹികൾ 2025-26

കോഡിനേറ്റർ  : കെ.രമ്യ

കൺവീനർ : ഫാത്തിമ നിഷിയ സി എച്ച് ( Std IV )

ജോ.കൺവീനർ  : ഫാത്തിമ.യു ( Std III )

  • ലഹരി വിരുദ്ധ ദിനം 2025

2025 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ്ബിന് കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, സൂംബ ഡാൻസ്, നൃത്തശില്പം തുടങ്ങിയവ നടന്നു. പാപ്പിനിശ്ശേരി സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു.സൂംബ ഡാൻസിന് അധ്യാപിക എം മൃദുല നേതൃത്വം നൽകി. 4,5 ക്ലാസുകളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നൃത്തശില്പം ആകർഷകമായി.