ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026

92026- 27 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി നടത്തി. ചെണ്ടമേളത്തിന്റെയും ദഫ് മുട്ടിന്റെയും അകമ്പടിയോടുകൂടി നവാഗതരെ സ്കൂളിലേക്ക് വരവേറ്റു. തുടർന്ന് നടന്ന പരിപാടിയിൽ ശ്രീമതി ശ്രീജ ടിവി സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് കൗൺസിലർ അബ്ദുള്ള പടന്നക്കാട് ഉദ്ഘാടനം നടത്തിയ പരിപാടിയിൽ സനൽകുമാർ വെള്ളുവ (ബി പി സി ഹോസ്ദുർഗ്) മുഖ്യാതിഥിയായിരുന്നു. മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ഉഷ വടക്കമ്പത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ബേബി റെയ്‌ചെൽ ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് പ്രവേശനോത്സവ ഗാനം നൃത്താവിഷ്കാരം നടത്തി. പിന്നീട് ശിഹാബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി. മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. തുടർന്ന് മുഴുവൻ ആൾക്കാർക്കും പായസ വിതരണവും ഉണ്ടായിരുന്നു.
പരിസ്ഥിതി ദിനാഘോഷം 2026


'പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി നമ്മുടെ ഭാവിക്കായി'എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പടന്നക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ ശ്രീജ ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. വാർഡ് കൗൺസിലർ അബ്ദുള്ള പടന്നക്കാട് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് പോസ്റ്റർ രചന മത്സരം ക്വിസ് മത്സരം എന്നിവയും നടന്നു. മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.