ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്ന് മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം നാലായിരം കടന്നു. കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്.

കോവിഡ്-19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് കേരളത്തിൽ ആയിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്ന് വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുടൻ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. മുൻവർഷങ്ങളിൽ നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. അന്താരാഷ്ട്ര തലത്തിലൂടെ രോഗത്തിന് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 ആഗോളത്തിൽ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയർന്ന സാധ്യതയാണ് ഉള്ളതെന്നാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. വളരെ ഗുരുതരമായ ചില രോഗബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്നുപിടിക്കുകയും അത് ആ രാജ്യത്തിന്റെ അതിർത്തി ഭേദിച്ച്‌ പക്ഷികളിലും മൃഗങ്ങളിലുമെല്ലാം പകരാറുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാൽ ഇവയെ ന്യൂട്ടോണിക്‌ വൈറസ് എന്നാണ് പറയുന്നത്. 2002-2003 കാലത്ത് ചൈനയിൽ പടർന്നുപിടിച്ച് 776 പേരുടെ ജീവനെടുത്ത SARS 2012-ൽ സൗദി അറേബ്യയിൽ 858 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ മെർസ് എന്നീ പകർച്ചവ്യാധികൾ കൊറോണ വൈറസ് പോലെ ഉണ്ടായതാണ്. ഇപ്പോൾ ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.

അരവിന്ദ്
7 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം